സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയാകാം: യുഎസിന് മുന്നില്‍ 7 ഉപാധികള്‍ വച്ച് ഇറാന്

ബെയ്റൂട്ട്: തെക്കന്‍ ലെബനനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ചിരുന്ന ഹിസ്ബുല്ലയുടെ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളാണ് വ്യോമസേന ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇസ്രായേല്‍ സൈന്യം കൈയടക്കിവെച്ചിരിക്കുന്ന തെക്കന്‍ ലെബനനിലെ പ്രദേശത്ത് സൈനിക വാഹനം ഹിസ്ബുല്ല സ്ഥാപിച്ച സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി രണ്ട് ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം രൂക്ഷമാക്കിയത്.
തെക്കന്‍ നഗരമായ നബാതിയ അല്‍-ഫൗഖയ്ക്ക് നേരെ ഇസ്രായേല്‍ മൂന്ന് തവണ വ്യോമാക്രമണം നടത്തി. ഇതില്‍ മൂന്നാമത്തെ ആക്രമണം രക്ഷാപ്രവര്‍ത്തകര്‍ക്ക് സമീപത്തായിരുന്നു. എന്നാല്‍ ഈ ആക്രമണങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ തെക്കന്‍ ലെബനനിലെ മന്‍സൂരിയില്‍ ഇസ്രായേലിന്റെ വന്‍കിട മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വീട് തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.