റിയാദിന് നേരെയുണ്ടായത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ഹൂതികള്‍ ലക്ഷ്യമിട്ടത് അരാംകോ

അബുദാബി: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്ന്ന് യുവാവിന് 60,000 യുഎഇ ദിര്‍ഹം തിരികെ നല്കാന് യുവതിയോട് ഉത്തരവിട്ട് അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ജുഡീഷ്യറി കോടതി. വിവാഹ നിശ്ചയ വേളയില്‍ യുവാവില്‍ നിന്ന് വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്കാന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.
പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ട യുവാവ് ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകളും ഇരുവരും ഒപ്പുവെച്ച സമ്മതപത്രവും തെളിവായി കോടതിയില്‍ ഹാജരാക്കി. 17,300 ദിര്‍ഹവും രണ്ട് ഔണ്‍സ് സ്വര്‍ണവും തിരികെ നല്‍കാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ യുവാവ് ഹാജരാക്കി. നേരത്തെ പ്രശ്നം പരിഹരിക്കുന്നതിനായി 60,000 ദിര്‍ഹം നല്‍കാമെന്ന് യുവതി വാഗ്ദാനം ചെയ്യുകയും യുവാവ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുക നല്കാന് യുവതി തയാറായില്ല. ഇതോടെയാണ് യുവാവ് കോടതിയെ സമീപിച്ചത്. 60,000 ദിര്‍ഹം യുവാവിന് നല്‍കാനും കേസിന്റെ നടത്തിപ്പ് ചെലവുകള്‍ യുവതി തന്നെ വഹിക്കാനും ഉത്തരവിടുകയായിരുന്നു.