റിയാദിന് നേരെയുണ്ടായത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ഹൂതികള്‍ ലക്ഷ്യമിട്ടത് അരാംകോ

ദുബൈ: യുഎസുമായി ചര്‍ച്ച ആരംഭിക്കുന്നതിനായി ഏഴ് ഉപാധികള്‍ മുന്നോട്ടുവച്ച് ഇറാന്. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായിയാണ് ഇക്കാര്യം അറിയിച്ചത്. സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഇറാന്റെ അവകാശങ്ങളും ഉപാധികളും അംഗീകരിക്കണമെന്ന് റെസായി പറഞ്ഞു. ഖത്തര്‍ മുഖേനയാണ് ഇറാന് ഉപാധികള്‍ യുഎസിന് കൈമാറിയത്. വിഷയം ഇപ്പോള്‍ അമേരിക്കയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും ഇറാന് അറിയിച്ചു.
നിബന്ധനകള്‍ പൂര്‍ണമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഇറാന് മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുമുള്ള പോരാട്ടം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കുക, അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കുക എന്നിവയാണ് അവ.
നേരത്തെ ഇസ്ലാമാബാദില് വെച്ച് ഒപ്പുവെച്ച ധാരണാപത്രം പരാജയപ്പെട്ടിരുന്നെങ്കിലും ഖത്തറും പാക്കിസ്ഥാനും മധ്യസ്ഥരായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ്വി ഞായറാഴ്ച ടെഹ്റാന് സന്ദര്‍ശിക്കും.
അതേ സമയം, ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വരുന്ന ആഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുമുണ്ട്.
ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുമ്പോഴും അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. മുന്‍ കരാറുകള്‍ ലംഘിക്കപ്പെട്ടതോടെ യുഎസിനോടുള്ള നയത്തില്‍ മാറ്റം വരുത്തിയതായും യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ക്കും നാവികസേനയ്ക്കും സമീപം മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചതായും റെസായി അവകാശപ്പെട്ടു. പുതിയ ആക്രമണമുണ്ടായാല്‍ മേഖലയിലെ യുഎസ് സൈനിക താവളങ്ങളും വാണിജ്യ സ്ഥാപനങ്ങളും ലക്ഷ്യമിടുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി.