വീട്ടില്‍ പരിധിയില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ദുബൈ: അന്തരിച്ച ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജനാസ നമസ്കാരം ഇന്ന് ദുബൈയിലെ സബീല്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ജനാസ നമസ്കാരം. തുടര്‍ന്ന് സബീല്‍ മജ്ലിസില്‍ മൂന്ന് ദിവസത്തേക്ക് അനുശോചനം സ്വീകരിക്കും. ഇന്ന് വൈകിട്ട് നാലുമുതല്‍ മഗ്രിബ് നമസ്കാരം വരെയാണ് അനുശോചനം സ്വീകരിക്കുക. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ട് സമയങ്ങളിലായാണ് അനുശോചനം സ്വീകരിക്കുക. രാവിലെ 10 മുതല്‍ ളുഹര്‍ നമസ്കാരം വരെയും വൈകിട്ട് അസര്‍ നമസ്കാരത്തിന് ശേഷം മഗ്രിബ് വരെ അനുശോചന സന്ദര്‍ശനങ്ങള്‍ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇളയ സഹോദരനായ ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്. 76 വയസ്സായിരുന്നു. 1950 ജൂലൈ 12ന് ദുബൈയിലാണ് ജനനം. വിയോഗത്തെ തുടര്‍ന്ന് ദുബൈയില്‍ തിങ്കളാഴ്ച മുതല്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
‘ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് അകന്നെങ്കിലും ഞങ്ങളുടെ പ്രാര്‍ഥനകളിലും ഹൃദയങ്ങളിലും അങ്ങ് എന്നും ഉണ്ടാകും’ എന്നായിരുന്നു സഹോദരന്റെ വിയോഗത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അനുശോചന സന്ദേശം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഷെയ്ഖ് അഹമ്മദിന്റെ യുഎഇ വികസനത്തിനായുള്ള ദീര്‍ഘകാല സംഭാവനകളെ അനുസ്മരിച്ചു. ദുബൈയുടെ വികസനത്തിലും കായികരംഗത്തും ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ണായക സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു. ദുബൈ പൊലീസിന്റെ ഡെപ്യൂട്ടി ചെയര്‍മാനായും അല്‍ വസല്‍ സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അല്‍ വസല്‍ ഫുട്ബോള്‍ ടീം യുഎഇ പ്രോ ലീഗ് കിരീടം എട്ട് തവണ നേടിയിട്ടുണ്ട്.