യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് വീണ്ടും ടെന്‍ഡര്‍

ശൈഖ് ഹംദാനും ശൈഖ് തിയാബും ചേര്‍ന്ന് ദുബൈ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു
ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് അബുദാബിയില്‍ നിന്നും ദുബൈയിലേക്ക് ഇത്തിഹാദ് ട്രെയിനില്‍ യാത്ര ചെയ്തു. ദുബൈയിലെത്തിയ അദ്ദേഹം ദുബൈ സ്റ്റേഷന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. സെപ്റ്റംബര്‍ 30ന് അബുദാബി-ദുബൈ-ഫുജൈറ യാത്രാ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്റ്റേഷന് ഉദ്ഘാടനം നടന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇത്തിഹാദ് റെയില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്നാണ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
അബുദാബിയില്‍ നിന്ന് ഇത്തിഹാദ് റെയില്‍ ട്രെയിനില്‍ യാത്ര ചെയ്താണ് പ്രസിഡന്റ് ദുബൈയിലെത്തിയത്. യാത്രയ്ക്കിടെ ട്രെയിനിന്റെ പ്രവര്‍ത്തന സംവിധാനം, ദേശീയ റെയില്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍, യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരണം നല്കി. ദുബൈയിലെത്തിയ ശേഷം പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. സ്റ്റേഷന് സന്ദര്‍ശനത്തിനിടെ ടിക്കറ്റ് ബുക്കിങ്, യാത്രാ നടപടികള്‍, ബോര്‍ഡിങ്, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടങ്ങിയ സമ്പൂര്‍ണ യാത്രാനുഭവത്തെക്കുറിച്ച് ശൈഖ് ഹംദാനെ ശൈഖ് തിയാബ് വിശദീകരിച്ചു.
ദുബൈ-അബുദാബി യാത്ര 1 മണിക്കൂര്‍ 2 മിനിറ്റ്
ശൈഖ് ഹംദാന്‍ പങ്കുവെച്ച ഇത്തിഹാദ് റെയില്‍ ടിക്കറ്റില്‍ സെപ്റ്റംബര്‍ 28ന് ദുബൈയില്‍ നിന്ന് ഉച്ചയ്ക്ക് 2.11ന് പുറപ്പെട്ട് 3.13ന് അബുദാബിയില്‍ എത്തുന്ന യാത്രയാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ അബുദാബി, ദുബൈ, ഫുജൈറ എന്നീ എമിറേറ്റുകള്‍ക്കിടയില്‍ ഇത്തിഹാദ് റെയില്‍ യാത്ര ആരംഭിക്കും. ടിക്കറ്റുകള്‍ ഇത്തിഹാദ് റെയില്‍ ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകളിലെ ടിക്കറ്റ് മെഷീനുകള്‍ എന്നിവ വഴി ബുക്ക് ചെയ്യാം. ദുബൈയിലെ ഇത്തിഹാദ് റെയില്‍ സ്റ്റേഷന് ജുമൈറ ഗോള്‍ഫ് മെട്രോ സ്റ്റേഷനുമായി പ്രത്യേക നടപ്പാലം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇത്തിഹാദ് റെയിലും ദുബൈ മെട്രോയും നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. നോള്‍ (Nol) സംവിധാനവുമായുള്ള സംയോജനത്തിലൂടെ ഇത്തിഹാദ് റെയില്‍, മെട്രോ, ട്രാം, ബസ് എന്നിവക്കായി ഏകീകൃത QR കോഡ് ഉപയോഗിക്കാനും സാധിക്കും.
