ആകാശത്തും ഭൂമിയിലും വിസ്മയങ്ങള്‍ വിതറി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 4ന് തുടങ്ങും

ടെഹ്റാന്: ഇറാനില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന രാജ്യവ്യാപക സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത രണ്ട് യുവാക്കളെക്കൂടി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കി. അമീര്‍ഹൊസൈന്‍ മലേകി (19), അമീര്‍ഹൊസൈന്‍ ഇബ്രാഹിമി(20) എന്നിവരെയാണ് ഇസ്ഫഹാന് സെന്‍ട്രല്‍ ജയിലില്‍ ചൊവ്വാഴ്ച തൂക്കിലേറ്റിയത്. നോര്‍വേ കേന്ദ്രീകരിച്ചുള്ള ‘ഹെങ്ഗാങ്’ എന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്.
കഴിഞ്ഞ ജനുവരിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 36 പേരെയാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. വധശിക്ഷയ്ക്ക് വിധേയരായ ആര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്ന് ‘ഇറാന് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്’ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തെ മുന്‍നിര്‍ത്തിയാണ് ശിക്ഷ നടപ്പിലാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
1979-ല്‍ ഇസ്ലാമിക റിപ്പബ്ലിക് നിലവില്‍ വന്നതിനു ശേഷം രാജ്യത്ത് ഭരണകൂടത്തിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു ജനുവരിയിലേത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് ശക്തമായ അടിച്ചമര്‍ത്തലുകളാണ് ഇറാന് സര്‍ക്കാര്‍ നടത്തിയത്. ഈ വര്‍ഷം ഇതുവരെ ആകെ 691 വധശിക്ഷകളാണ് ഇറാനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.