ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സമൂഹികമാധ്യമത്തിലൂടെയാണ് ഷമി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഏകദിനത്തിലും ടി20 യിലും കളിതുടരും. ’13 വര്‍ഷത്തെ കരിയറില്‍ ഈ ക്യാപ്പും പന്തുമാണ് എന്നെ മുഹമ്മദ് ഷമിയാക്കിയത്. കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളുണ്ടായി. വീഴ്ചകളില്‍ പരിക്കേറ്റു. എന്നാല്‍, രാജ്യത്തിനായി കളിക്കാനുള്ള പ്രചോദനം മുന്നോട്ടുനയിച്ചു. ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുകയാണ്. എന്നാല്‍ ഓര്‍മകള്‍ എന്നും കൂടെയുണ്ടാകും.’ സാമൂഹികമാധ്യമത്തിലെ വീഡിയോസന്ദേശത്തില്‍ ഷമി പറഞ്ഞു.
ഇന്ത്യക്കായി ഷമി 64 ടെസ്റ്റുകളില്‍നിന്ന് 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2013നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ഷമിയുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 118 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഉജ്ജ്വലമാക്കി. ആറുതവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് അവസാനമായി കളിച്ചത്. 108 ഏകദിനങ്ങളിലും 25 ട്വന്റി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ 36കാരനായ ഷമി ബംഗാളിനായാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്. സ്വിങ് ബൗളിങ്ങിലൂടെയും റിവേഴ്സ് സ്വിങ്ങിലൂടെയും ബാറ്റര്‍മാരെ വീഴ്ത്താന്‍ അസാധാരണ മികവുകാണിച്ച ബൗളറാണ് ഷമി.