ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: ഗായകനും വ്ലോഗറുമായ ഹനാന് ഷാ മാതാപിതാക്കള്‍ക്ക് സര്‍പ്രൈസ് നല്‍കിയതിനൊപ്പം ആരാധകരേയും ഞെട്ടിച്ചു. ഹനാന് ഷാ ഇത്തവണ ആരാധകര്‍ക്ക് മുന്നിലെത്തിയത് തന്റെ ജീവിതത്തിലെ വലിയ സര്‍പ്രൈസുമായാണ്. വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിച്ച ഒരു സ്വപ്നം ദുബൈയില്‍ യാഥാര്‍ഥ്യമാക്കിയ സന്തോഷമാണ് ഹനാന് ഇത്തവണ പങ്കുവച്ചത്. ദുബൈയിലെ അല്‍ ബര്‍ഷ ഹൈറ്റ്സില്‍ (ടെകോം) പുതുതായി ആരംഭിച്ച ‘ഖിസ്സ’ റസ്റ്ററന്റിലേക്കാണ് ഹനാന് തന്റെ ഉപ്പയെയും ഉമ്മയെയും സര്‍പ്രൈസായി എത്തിച്ചത്.
ദുബൈയിലെത്തിയ ശേഷം ഹനാന് അവരെ റസ്റ്ററന്റിലേക്കു കൂട്ടിക്കൊണ്ടുപോയി. ആദ്യം അവിടെനിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കുകയും അഭിപ്രായം ചോദിക്കുന്നതും വിഡിയോയില്‍ കാണാം. അതിനുശേഷം ‘ഇത് ഞമ്മടെ പീട്യ’ തന്നെ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് മാതാപിതാക്കളെ ഞെട്ടിച്ചത്.
സന്തോഷത്തില്‍ മാതാപിതാക്കള്‍ വികാരാധീനരാവുന്ന നിമിഷങ്ങളും ഹനാന് തന്റെ വ്ലോഗിലൂടെ ആരാധകരുമായി പങ്കുവച്ചു. യുഎഇയിലെ എല്ലാം പ്രവാസി മലയാളികളെയും പുതിയ കടയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഹനാന്റെ പുതിയ വ്ലോഗ് പുറത്തുവന്നതോടെ ആരാധകരും ആശംസകളുമായി രംഗത്തെത്തി. ”ഇനി ദുബൈയില്‍ പോയാല്‍ ഫ്രീയായി ഭക്ഷണം കഴിക്കാമല്ലോ” എന്നതടക്കമുള്ള രസകരമായ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.