യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പോര്‍ച്ചുഗീസിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 23 വര്‍ഷം നീണ്ട പ്രതാപപൂര്‍ണ്ണമായ കരിയറിനാണ് 41-കാരനായ താരം വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ പ്രസ്താവനയിലൂടെയും വീഡിയോയിലൂടെയും വിരാമമിട്ടത്. സെപ്റ്റംബറില്‍ വെയില്‍സിനെതിരെ നേടിയ 1-0 ന്റെ വിജയമാണ് പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ റൊണാള്‍ഡോയുടെ 234-ാമത്തെയും അവസാനത്തെയും മത്സരമായി മാറിയത്. അടുത്ത മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ടീം ക്യാമ്പില്‍ നിന്ന് നേരത്തെ മടങ്ങിയ റൊണാള്‍ഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും ചുമത്തിയിരുന്നു. അന്ന് ടീമംഗങ്ങളോട് ക്ഷമാപണം നടത്തുകയും താന്‍ വിരമിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും, അപ്രതീക്ഷിതമായാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഏഴാം നമ്പര്‍ ജേഴ്സിയോട് വിട’ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജേഴ്സി തിരികെ നല്‍കേണ്ട ദിവസം എത്തിയിരിക്കുന്നു. 23 വര്‍ഷത്തോളം ആ ജേഴ്സി അണിയാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിച്ചതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ചില തീരുമാനങ്ങള്‍ ബുദ്ധി കൊണ്ടുമാത്രമല്ല, ഹൃദയം കൊണ്ടും എടുക്കേണ്ടി വരും. 2003 ഓഗസ്റ്റില്‍ തുടങ്ങി എന്റെ ജീവിതത്തെ മാറ്റിമറിച്ച യാത്രയ്ക്ക് ഇവിടെ അവസാനമാകുന്നു. മൈതാനത്തെ മത്സരങ്ങളും ഗോളുകളും കിരീടങ്ങളും മാത്രമല്ല, എന്നെ പിന്തുണച്ച ദശലക്ഷക്കണക്കിന് ജനങ്ങളെയാണ് ഞാന്‍ ഈ നിമിഷത്തില്‍ കാണുന്നത്,’റൊണാള്‍ഡോ കുറിച്ചു.
തന്റെ കരിയറിലുടനീളം കഴിവിന്റെ പരമാവധി നല്കാന് ശ്രമിച്ചിട്ടുണ്ടെന്നും മറക്കാനാവാത്ത വിജയങ്ങളും വേദനിപ്പിക്കുന്ന പരാജയങ്ങളും തനിക്കുണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ചില സമയങ്ങളില്‍ പോര്‍ച്ചുഗീസ് ജനത ആഗ്രഹിച്ച ഫലം നല്കാന് സാധിക്കാതെ പോയിട്ടുണ്ടെങ്കിലും ഒരിക്കലും ശ്രമങ്ങളില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (234 മത്സരങ്ങള്‍) കളിക്കാരനെന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ (146 ഗോളുകള്‍) താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലാണ്. അഞ്ച് ബാലണ്‍ ഡി ഓര് നേടിയ റൊണാള്‍ഡോ, 2003-ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച ശേഷം 2016-ല്‍ പോര്‍ച്ചുഗലിന് ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കൂടാതെ രണ്ട് തവണ യുവേഫ നാഷന്‍സ് ലീഗ് കിരീടത്തിലേക്ക് പോര്‍ച്ചുഗലിനെ നയിച്ചതും ഈ ഇതിഹാസ ഫോര്‍വേഡാണ്.