ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: പഴയകാല ഫുട്ബോള്‍ പ്രതിഭകള്‍ പടനയിക്കുന്ന അറബ് മണ്ണിലെ ഏറ്റവും വലിയ മാസ്റ്റേഴ്സ് ഫുട്ബോള്‍ മേളയ്ക്ക് തിരിതെളിയുന്നു. ഗറ്റ്സി എഫ്.സി ദുബൈ സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ മാസ്റ്റേഴ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ്2 നവംബര്‍ 14 ശനിയാഴ്ച നടക്കും. കേരളത്തിലെ സെവന്‍സ് ഫുട്ബോളിലെ പ്രശസ്തരായ മുന്‍താരങ്ങളും എമിറേറ്റ്സിലെ പ്രഗല്ഭ ടീമുകളും പങ്കെടുക്കുന്ന രണ്ടാമത് ഫുട്ബോള്‍ ടൂര്‍ണമെന്റ് ദുബൈ അബു ഹൈലിലെ സ്പോര്‍ട്സ് ബേ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. 40+ കാറ്റഗറി, 50+ കാറ്റഗറി എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍. യുഎഇ ഇന്റര്‍നാഷനല്‍ മാസ്റ്റേഴ്സ് ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ അച്ചായന്‍സ് എഫ്.സി, 2. അല്‍ ഷആബ് ഇന്ത്യന്‍സ്, സ്മാര്‍ട്ട് മിഷന് കാര്‍ഗോ എഫ്.സി, ലെജന്‍ഡ്സ് യു.എ.ഇ, ഫൈറ്റേഴ്സ് യു.എ.ഇ, ഗട്ട്സി എഫ്.സി കായല്‍ തുടങ്ങിയ ടീമികള്‍ കളത്തിലിറങ്ങും. 40+ കാറ്റഗറിയില്‍ അല്‍ ഷആബ് ഇന്ത്യന്‍സ്, യു.എഫ്.എഫ്.സി ദുബൈ, അല്‍ സഹ്റാന്‍ എഫ്.സി അജ്മാന്, ട്രാവന്‍കൂര്‍ സ്ട്രൈക്കേഴ്സ്, എഫ്.സി.എസ് അജ്മാന്, അവിവ പി.കെ.എഫ്.സി, മാസ്റ്റേഴ്സ് യു.എ.ഇ, അറേബ്യന്‍ എഫ്.സി, ഫൈറ്റേഴ്സ് യു.എ.ഇ റിയല്‍ എഫ്.സി അബൂദബി, അല്‍ ബാര്‍ഷ സൈക്കോ, ഗാലക്സി അബുദാബി തുടങ്ങിയ ടീമുകളാണ് മല്‍സരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും. നിരവധി വിശിഷ്ടാതിഥികള്‍ ടൂര്‍ണമെന്റ് വീക്ഷിക്കാനെത്തുമെന്ന് ഗട്ട്സി പ്രസിഡന്റ് ബദര്‍, സെക്രട്ടറി കബീര്‍, ട്രഷറര്‍ നൗഷാദ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 56 216 3353 എന്ന നമ്പറില്‍ ബന്ധപ്പെടുക.