ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ അസോസിയേഷന്റെ നിലവിലെ അധ്യക്ഷ പി.ടി. ഉഷ തോറ്റു. അഞ്ജു ബോബി ജോര്‍ജ്, റാണി റാം പാല്, ഡോള ബാനര്‍ജി, സൈന നെഹ്വാള് എന്നിവരാണ് വിജയിച്ചത്. ഏറ്റവും കൂടുതല്‍ വോട്ട് അഞ്ജു ബോബി ജോര്ജിനെന്നാണ് വിവരം. രാജ്യ സഭാ എം.പിയും ബി.ജെ.പി സഹചാരിയുമാണ് പി.ടി ഉഷ.
സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയായത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കൂ. ഇതോടെ അടുത്ത തവണ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പി.ടി. ഉഷയുടെ വഴിയടഞ്ഞു.
ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഐ.ഒ.എയുടെ പ്രധാന ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനായിരുന്നു പി.ടി. ഉഷയുടെ നീക്കം. എന്നാല്‍ അതിന് ആദ്യഘട്ടമായി എസ്.ഒ.എം വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഈ വിഭാഗത്തില്‍ വിജയിച്ചാല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉഷക്ക് കഴിയൂ. ന്യൂഭാരത് പാനലിന് വന്‍ വിജയമാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഡിസംബര്‍ 5 വരെയാണ് നിലവിലെ അധ്യക്ഷ പദവിയുടെ കാലാവധി.