ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: ഗള്‍ഫ് മേഖലയിലെ മികച്ച സര്‍ക്കാര്‍ എച്ച്ആര്‍ ടീമിനുള്ള പുരസ്കാരം ജിഡിആര്‍എഫ്എ ദുബൈ നേടി. ജി.സി.സി ഗവണ്മെന്റ് എച്ച്ആര്‍ ആന്‍ഡ് യൂത്ത് അവാര്‍ഡ്സ് 2026’ല്‍ പൊതുമേഖലാ-സര്‍ക്കാര്‍ വിഭാഗത്തിലാണ് അംഗീകാരം. ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും നടപ്പാക്കിയ മാറ്റങ്ങള്‍ക്കാണ് പുരസ്കാരം.’ദി ഇക്കണോമിക് ടൈംസ് ഹ്യൂമന്‍ ക്യാപിറ്റല്‍ അവാര്‍ഡ്സ് മെന 2026’ല്‍ ‘ഗവണ്മെന്റ് വര്‍ക്ക്ഫോഴ്സ് ഇന്റലിജന്‍സ് സിസ്റ്റം’ പദ്ധതിക്ക് ഗോള്‍ഡ് മെഡല്‍ ലഭിച്ചതിനു പിന്നാലെയാണ് ഈ നേട്ടം. ജീവനക്കാരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം ഡാറ്റാ വിശകലനം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇരു നേട്ടങ്ങളും.
ഓര്‍ഗനൈസേഷനല്‍ സ്ട്രക്ചേഴ്സ് ബ്രാഞ്ച് തയ്യാറാക്കിയ ‘ഓര്‍ഗനൈസേഷനല്‍ സ്ട്രക്ചര്‍ മാനേജ്മെന്റ് ഗൈഡ് 2024’ ആണ് ഈ മാറ്റങ്ങള്‍ക്ക് വഴികാട്ടിയായത്. സ്ഥാപനഘടന രൂപപ്പെടുത്താനും മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അത് പരിഷ്കരിക്കാനും ജീവനക്കാരുടെ വിന്യാസം ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യാനും മാര്‍ഗരേഖ സഹായിക്കുന്നു. ലഭ്യമായ വിഭവങ്ങളും ജീവനക്കാരുടെ കഴിവുകളും ഫലപ്രദമായി വിനിയോഗിക്കാന്‍ എച്ച്ആര്‍ വകുപ്പിലെ വര്‍ക്ക്ഫോഴ്സ് പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെക്ഷനും ഓര്‍ഗനൈസേഷനല്‍ സ്ട്രക്ചേഴ്സ് ബ്രാഞ്ചും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരില്‍ നിക്ഷേപിക്കുമ്പോഴാണ് സ്ഥാപനമികവിന് അടിത്തറയിടുന്നതെന്ന് ജിഡിആര്‍എഫ്എ ദുബൈ എച്ച്ആര്‍, ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അവദ് മുഹമ്മദ് അല്‍ ഔവൈം പറഞ്ഞു. സ്വദേശി വിദേശി ജീവനക്കാരുടെ കഴിവുകള്‍ വളര്‍ത്താനും ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതികള്‍ മെച്ചപ്പെടുത്താനുമാണ് ഊന്നലെന്നും അദ്ദേഹം പറഞ്ഞു.