ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന് കല്യാണും ഭാര്യ അന്ന കൊണിഡേലയും 13 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിഞ്ഞു. പവന് കല്യാണിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ രാത്രി പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടിയാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വിവാഹബന്ധം അവസാനിച്ചെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നും കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനുമാണ് മുന്‍ഗണനയെന്നും ഇരുവരും പറഞ്ഞു.
ഈ വേര്‍പിരിയലോടെ പവന് കല്യാണിന്റെ മൂന്നാം വിവാഹബന്ധത്തിനാണ് അവസാനമായത്. 1997-ല്‍ നന്ദിനിയെ വിവാഹം കഴിച്ചെങ്കിലും 1999-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2009-ല്‍ നടി രേണു ദേശായിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. എന്നാല്‍ 2012-ല്‍ ഈ ബന്ധവും വേര്‍പെടുത്തി. പിന്നീട് 2013-ലാണ് റഷ്യന്‍ സ്വദേശിയായ അന്നയെ പവന് കല്യാണ്‍ വിവാഹം കഴിക്കുന്നത്. പോലീന അഞ്ജന പവനോവ, മാര്‍ക്ക് ശങ്കര്‍ പവനോവിച്ച് എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്.