ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: സിനിമാ താരം അനു സിത്താരയുടെ കമലദള നൃത്തവിദ്യാലയവും വിന്സ്മേരയും വന്താര സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അലൈപായുതേ സീസണ് 1’ എന്ന പരിപാടിയില്‍ ദിലീപ്-നാദിര്‍ഷാ ടീം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ അരങ്ങേറും. ഡിസംബര്‍ 12ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ അയ്യായിരത്തിലേറെ കാണികളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ഇതിനകം യൂറോപ്പില്‍ അരങ്ങേറി വിജയിച്ച ഷോയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും നാദിര്‍ഷായും ഒന്നിച്ച് യുഎഇയില്‍ ഷോ അവതരിപ്പിക്കുകയാണ്. നിരവധി കലാകാരന്മാര് ഒന്നിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുമെന്ന് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ നാദിര്‍ഷാ പറഞ്ഞു. ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഎഇയിലെ മുഴുവന്‍ മലയാളി കുടുംബങ്ങള്‍ക്കും ഇതൊരു അവിസ്മരണീയമായ ആഘോഷമായിരിക്കുമെന്നും നാദിര്‍ഷാ കൂട്ടിച്ചേര്‍ത്തു. തമാശയും പാട്ടും നൃത്തവുമടങ്ങിയ പരിപാടിയില്‍ ദിലീപ്, നാദിര്‍ഷാ എന്നിവരോടൊപ്പം സംഗീത സംവിധായകന് ശരത്തും പരിപാടിക്ക് നേതൃത്വം നല്‍കും. പരിപാടിയിലേയ്ക്കുള്ള ടിക്കറ്റുകള്‍ വിന്‍സ്മേര ജ്വല്ലേഴ്സിന്റെ വിവിധ ശാഖകളില്‍ ലഭ്യമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ വിന്‍സ്മേര ചെയര്മാന് ദിനേശ് കമ്പ്രത്ത്, സിനിമാ താരം അനുസിത്താര, നാദിര്‍ഷാ, ഹരീഷ് കുമാര്‍, വന്താര സ്റ്റുഡിയോസിന്റെ രാജ്മോഹന്‍, വിഷ്ണു പ്രസാദ്, സ്മൃതി രാജ്മോഹന്‍, ഗായത്രി ഹരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.