ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത സൈനിക കമാന്‍ഡിനായി കുവൈറ്റില്‍ പുതിയ ആസ്ഥാനം സ്ഥാപിക്കാന്‍ ജി.സി.സി അംഗരാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി വ്യക്തമാക്കിയതായി.
കുവൈറ്റില്‍ സജ്ജമാക്കുന്ന നൂതന സൈനിക കമാന്‍ഡ് ആസ്ഥാനത്തേക്ക് ഉചിതമായ സൈനിക വിഭാഗങ്ങളെ വിന്യസിക്കാനും ജിസിസി അംഗരാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സൈനിക കമാന്ഡിനെക്കുറിച്ചോ വിന്യസിക്കുന്ന സേനയെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മിഡില്‍ ഈസ്റ്റില്‍ രൂക്ഷമായ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ സംയുക്ത പ്രതിരോധത്തിന് നീക്കം നടത്തുന്നത്. യുഎസ്- ഇറാന് സംഘര്‍ഷത്തിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സംയുക്ത പ്രതിരോധം ഊര്‍ജിതമാക്കുന്നത്.



