ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: ദുബൈ മെട്രോയുടെ റൂട്ട് 2020 അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള നഗരത്തിലേക്ക് നീട്ടുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2031-ഓടെ ഈ പാതയിലെ സര്‍വീസുകള്‍ ആരംഭിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആറ് വര്‍ഷം മുന്‍പാണ് റൂട്ട് 2020 ഉദ്ഘാടനം ചെയ്തത്. മെട്രോ റെഡ് ലൈനിന്റെ 15 കിലോമീറ്റര്‍ നീളമുള്ള വിപുലീകരണമായി ആരംഭിച്ച ഈ പാത, ദുബൈയിലെ വിവിധ പ്രദേശങ്ങളെയും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായാണ് വിഭാവനം ചെയ്തത്.
അതേസമയം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള ‘എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനില്‍’ നിന്ന് തികച്ചും വ്യത്യസ്തമാണ് റൂട്ട് 2020 മെട്രോ പാതയുടെ വിപുലീകരണം.
യുഎഇ ഗവണ്മെന്റ് വാര്‍ഷിക യോഗത്തോടനുബന്ധിച്ച് ചേര്‍ന്ന ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. പൗരന്മാരുടെ പാര്‍പ്പിട മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, 2040-ഓടെ കമ്മ്യൂണിറ്റി സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിക്കും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.