ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

ദുബൈ: ശൈത്യകാല യാത്രാ തിരക്ക് മുന്‍നിര്‍ത്തി യൂറോപ്യന്‍ റൂട്ടുകളില്‍ പ്രീമിയം ഇക്കോണമി സീറ്റുകളുടെ ലഭ്യത വര്‍ധിപ്പിച്ച് എമിറേറ്റ്സ്. കേപ് ടൗണ്‍, ഫുക്കറ്റ്, ഹാനോയ്, മനില തുടങ്ങിയ ശൈത്യകാല കേന്ദ്രങ്ങളിലേക്ക് പ്രതിവാരം 31 അധിക സര്‍വീസുകള്‍ കൂടി എമിറേറ്റ്സ് ആരംഭിക്കും. ബ്രിട്ടന് ഉള്‍പ്പെടെയുള്ള യൂറോപ്പിലെ 41 കേന്ദ്രങ്ങളില്‍ 31 എണ്ണത്തിലും ഇപ്പോള്‍ എമിറേറ്റ്സ് പ്രീമിയം ഇക്കോണമി ക്ലാസ് ലഭ്യമാക്കിയിട്ടുണ്ട്.
ദുബൈക്കും യൂറോപ്പിനുമിടയില്‍ ശൈത്യകാലത്ത് പ്രതിദിനം ശരാശരി 78 സര്‍വീസുകള്‍ എമിറേറ്റ്സ് നടത്തും. നെയ്റോബി, ടോക്കിയോ, അക്ര തുടങ്ങിയ പ്രധാന റൂട്ടുകളിലേക്കും സര്‍വീസുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
ഫ്ലൈദുബൈ ഡിസംബറില്‍ മൂന്ന് യൂറോപ്യന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. യൂറോപ്പിലെ പ്രധാന നഗരങ്ങളായ ലാത്വിയയിലെ റിഗ, ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ്, ലിത്വാനിയയിലെ വില്‍നിയസ് എന്നിവിടങ്ങളിലേക്കാണ് ഫ്ലൈ ദുബൈ നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.