ഇത് ഞമ്മടെ പീട്യ! ദുബൈയില്‍ മാതാപിതാക്കള്‍ക്ക് ഹനാന് ഷായുടെ വമ്പന്‍ സര്‍പ്രൈസ്

അബുദാബി: സങ്കീര്‍ണമാകുന്ന യുദ്ധ സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ സൈനിക സിവില്‍ മെഡിക്കല്‍ മേഖലകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ഗള്‍ഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. യുഎഇ ആദ്യമായി ആതിഥ്യമരുളുന്ന ലോക സൈനിക മെഡിക്കല്‍ കോണ്‍ഗ്രസിലാണ് രാജ്യത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളും മാനുഷിക ആരോഗ്യ പരിരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ‘ആഗോള സൈനികസിവില് മെഡിക്കല്‍ പങ്കാളിത്തം’ എന്ന പുതിയൊരു മാതൃക ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ മുന്നോട്ടുവച്ചത്.
ഒരുമിച്ചുള്ള തയ്യാറെടുപ്പിലൂടെയും നവീകരണത്തിലൂടെയും മികവാര്‍ന്ന കര്‍മപദ്ധതിയാണ് കോണ്‍ഗ്രസിന്റെ 46ാം പതിപ്പിലെ മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ‘ആവശ്യഘട്ടങ്ങളില്‍ സജ്ജം, പരീക്ഷണങ്ങളില്‍ കരുത്തുറ്റത്’ എന്ന പ്രമേയത്തില്‍ യുഎഇ പ്രതിരോധ മന്ത്രാലയവും അഡ്നെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 120ലധികം രാജ്യങ്ങളില്‍ നിന്നുള്ള സൈനിക, സിവില്‍ ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
യുദ്ധരീതികളിലുണ്ടായ മാറ്റം, ഡ്രോണ്‍ നിരീക്ഷണം, സൈബര്‍ ആക്രമണങ്ങള്‍, മെഡിക്കല്‍ സപ്ലൈ ചെയിനിലെ വെല്ലുവിളികള്‍ എന്നിവ യുദ്ധക്കളത്തിലെ പരുക്കുകള്ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ സൈനിക വൈദ്യശാസ്ത്രത്തെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഡോ. ഷംഷീര്‍ ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ ഈ സംയുക്ത പങ്കാളിത്തം അനിവാര്യമാണ്. ‘സ്വകാര്യ മേഖല ആരോഗ്യ സേവനങ്ങളുടെ വെറുമൊരു ദാതാവ് എന്നതില്‍ നിന്ന് മാറി ദേശീയ മെഡിക്കല്‍ സജ്ജീകരണങ്ങളിലെ തന്ത്രപ്രധാന പങ്കാളിയായി മാറണം,’ ഡോ. ഷംഷീര്‍ പറഞ്ഞു. സൈനിക സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന ചുമതല നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വകാര്യ മേഖലയുടെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താം.
മാനുഷിക ഇടപെടലുകളില്‍ യുഎഇ മുന്നില്‍
ഗസ്സയില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനായി അല്‍ അരിഷില്‍ പ്രവര്‍ത്തിക്കുന്ന യുഎഇയുടെ ഫ്ലോട്ടിങ് ആശുപത്രി സൈനിക സിവില്‍ മെഡിക്കല്‍ സഹകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചാഡിലെ ഫീല്‍ഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തത്തില്‍ പരുക്കേറ്റ 49 പേര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതും ദുരന്തനിവാരണ രംഗത്തെ മികച്ച പ്രവര്‍ത്തനമായി.പ്രതിസന്ധി ഉണ്ടായശേഷമല്ല ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തയാറെടുപ്പുകള്‍ തുടങ്ങണമെന്നും ഡോ. ഷംഷീര്‍ പറഞ്ഞു. മാനുഷിക സഹായങ്ങള്‍ നല്കുന്നതില് ആഗോളതലത്തില്‍ തന്നെ മുന്‍പന്തിയിലാണ് യുഎഇ. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 2025ല്‍ 1.46 ബില്യണ്‍ ഡോളര്‍ സംഭാവന നല്കി മാനുഷിക ദൗത്യങ്ങളിലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദാതാവായി യുഎഇ മാറിയിരുന്നു. യെമനില്‍ നിന്നുള്ള ആയിരത്തോളം രോഗികള്‍ക്ക് ഇന്ത്യയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ലഭ്യമാക്കിയതുള്‍പ്പെടെ 17ലധികം രാജ്യങ്ങളിലായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് നടത്തിവരുന്ന ആരോഗ്യ ഇടപെടലുകളും ഡോ. ഷംഷീര്‍ വിശദീകരിച്ചു. 1.17 ദശലക്ഷത്തിലധികം രോഗികള്‍ക്കാണ് ബുര്‍ജീലിന്റെ മാനുഷിക ഇടപെടലുകളിലൂടെ ഇതുവരെ സേവനങ്ങള്‍ ലഭ്യമാക്കിയത്. അഡ്നെക് സെന്ററില്‍ നടക്കുന്ന കോണ്‍ഗ്രസ് നവംബര്‍ 13ന് സമാപിക്കും. സമ്മേളനത്തിന്റെ ശ്രദ്ധേയമായ പങ്കാളി കൂടിയാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്.