ആകാശത്തും ഭൂമിയിലും വിസ്മയങ്ങള്‍ വിതറി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 4ന് തുടങ്ങും

അബുദാബി: യുഎഇയുടെ സമുദ്രാതിര്‍ത്തിയില്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ അഡ്നോക് ലോജിസ്റ്റിക്സ് ആന്‍ഡ് സര്‍വീസസിന്റെ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 10 ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അറേബ്യന്‍ ഗള്‍ഫിലെ യുഎഇ സമുദ്രാതിര്‍ത്തിയില്‍ സംഭവം നടന്നത്. യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക അറിയിപ്പുകള് നല്‍കുമെന്നും വാം വ്യക്തമാക്കി. ആക്രമണത്തിന്റെ സ്വഭാവം, കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒക്ടോബര്‍ 30ന് ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ നകിലാത്തിന്റെ അല്‍ മഅയ്ദ എന്ന കപ്പലിന് നേരെയും അറേബ്യന്‍ ഗള്‍ഫില്‍ അജ്ഞാത വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നവംബര്‍ ഒന്നിന് ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നകിലാത്ത് വ്യക്തമാക്കിയിരുന്നു. കപ്പല്‍ സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമാണെന്നും സംവിധാനങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും കമ്പനി അറിയിച്ചിരുന്നു. സംഭവത്തിന്റെ ആഘാതം സംബന്ധിച്ച പരിശോധനയും തുടരുകയായിരുന്നു.