മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും നീട്ടി. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 21 വരെയും, റിയാദ്, ദമ്മാം സര്‍വീസുകള്‍ നവംബര്‍ 30 വരെയുമാണ് നീട്ടിയത്.
സര്‍വീസ് റദ്ദാക്കിയതുമൂലം ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്കുന്നതിനോ (റീഫണ്ട്), തീയതി മാറ്റി നല്‍കുന്നതിനോ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബുക്കിങ് വേളയില്‍ നല്‍കിയിട്ടുള്ള കോണ്ടാക്റ്റ് നമ്പരുകള്‍ വഴി ബാധിതരായ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എയര്‍ലൈന്‍സ് കൂട്ടിച്ചേര്‍ത്തു.



