മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സി.ആര്.പി.എഫ്. ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയോടെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറിന് സമീപമുള്ള അഖ്റാനിലാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ സി.ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ ആക്രമികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ചെക്ക്പോസ്റ്റില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് സി.ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സി.ആര്.പി.എഫ്. പ്രസ്താവനയില്‍ അറിയിച്ചു.



