മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ദുബൈ: ലോകമെമ്പാടുമുള്ള തൊണ്ണൂറിലധികം രാജ്യങ്ങളുടെ സംസ്കാരവും പാരമ്പര്യവും സമന്വയിക്കുന്ന പ്രശസ്ത വിനോദകേന്ദ്രമായ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ഉന്നത ഉദ്യോഗസ്ഥ സംഘത്തോടൊപ്പം അദ്ദേഹത്തിന്റെ സന്ദര്‍ശനം.
ഗ്ലോബല്‍ വില്ലേജിലെ അന്താരാഷ്ട്ര പവലിയനുകളിലൂടെ നടന്ന അദ്ദേഹം, വിവിധ രാജ്യങ്ങളുടെ സാംസ്കാരിക തനിമയും പാരമ്പര്യവും വിളിച്ചോതുന്ന പ്രദര്‍ശനങ്ങള്‍ വീക്ഷിക്കുകയും സംഘാംഗങ്ങളോടും സന്ദര്‍ശകരോടും സംവദിക്കുകയും ചെയ്തു. ഈ സീസണില്‍ ഒരുക്കിയിരിക്കുന്ന പുതിയ വിനോദങ്ങള്‍, ആകര്ഷണങ്ങള്, വിപുലീകരിച്ച ഭക്ഷണ-ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സവിശേഷതകളെക്കുറിച്ച് സംഘാടകര്‍ അദ്ദേഹത്തിന് വിശദീകരിച്ചു നല്കി.
‘എ മോര് വണ്ടര്ഫുള് വേള്‍ഡ്’ എന്ന പ്രമേയത്തില്‍ തുടക്കം കുറിച്ച ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണാണിത്. പുതിയ റൈഡുകള്‍, അന്താരാഷ്ട്ര വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍, കലാപരിപാടികള്‍ എന്നിവയോടെ സജീവമായ ഈ ഘട്ടത്തില്‍ ദിവസേന ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.