മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ടെഹ്റാന്: ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും ഉള്‍പ്പെടുന്ന ഭൂഗര്‍ഭ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി) പുറത്തുവിട്ടത്. തസ്നിം വാര്‍ത്താ ഏജന്‍സിയാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
സേനയുടെ എയ്റോസ്പേസ് വാരാചരണത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഇറാന് സായുധസേനാ മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ലാഹിയും ഐ.ആര്.ജി.സി എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മജീദ് മൗസവിയും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍, മിസൈല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട സ്വതന്ത്ര സ്ഥിരീകരണം ലഭ്യമായിട്ടില്ല.
അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണങ്ങള്ക്കുശേഷവും ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമായി തുടരുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇറാനെ വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി അതിശക്തമായിരിക്കുമെന്ന് ഇറാന് പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂറ്റന്‍ മിസൈല്‍ ശേഖരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.