മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

കോഴിക്കോട്: മലേഷ്യയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും. എട്ട് പേരാണ് അപകടത്തില്‍ മരിച്ചത്. എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞന്മലയില് കെ.ബി. അനീഷ് (35), പേരാമ്പ്ര കല്പ്പത്തൂര് മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ നാരായണന്റെ മകന് ലിനില്‍ (44), കണ്ണൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
ഏഴുവര്‍ഷത്തോളമായി മലേഷ്യയില്‍ റവാങ്ങില് ജന്ട്രോള് എന്‍ജിയറിങ് കമ്പനിയില്‍ മെഷീന് ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അനീഷ് ഒരു മാസം മുന്‍പു സഹോദരന്റെ ഗൃഹപ്രവേശനത്തിനു നാട്ടില്‍ എത്തിയിരുന്നു.
മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യില്‍ പ്രോഗ്രാമറായിരുന്നു ലിനില്‍. ഭാര്യ: ജേഷ്മ (സ്വപ്ന). കണ്ണൂര്‍ സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
റവാങ്ങില് ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമം.