മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ഷാര്‍ജ: ഡോ. അബ്ദുല്‍ സലാം മുഹമ്മദ് രചിച്ച ‘ലൈറ്റ് ഓഫ് മുഹമ്മദ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ത്യന്‍ അസോസിയേഷന് പവലിയനില്‍ വെച്ചു നടന്നു. ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ജനറല്‍ സെക്രട്ടറി അഡ്വ.വൈ.എ. റഹീമില്‍ നിന്നും ഐക്യരാഷ്ട്രസഭ ഗ്ലോബല്‍ കോംപാക്ട് (MENA) റീജിയന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ഗാരി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. സെയ്തു മുഹമ്മദ സജ്ല് മോഡറേറ്ററയിരുന്നു, അഷ്റഫ് ഒ.പി, അബ്ദുസമദ് സാബിത് സലാം, സിറാജ് കുവ്വക്കാട്ടയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ മനേജിങ്ങ് കമ്മറ്റിയംഗങ്ങളും, സ്മാര്‍ട്ട് ലിവിങ്ങ് ഫൗണ്ടേഷന് അംഗങ്ങളും പങ്കെടുത്തു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെത്തുന്ന സന്ദര്‍ശകര്‍ക്കായി ‘ലൈറ്റ് ഓഫ് മുഹമ്മദ്’ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്തകത്തിന്റെ കോപ്പികള്ക്കുമായി രചയിതാവിനെ
pmasalam@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.