മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

തിരുവനന്തപുരം: വൈദ്യുതി വാങ്ങലില്‍ ജിഎന്എയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. എവിടെ നിന്നാണോ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്നത് അവിടുന്ന് മാത്രമേ വാങ്ങുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി.എന്‍.എയുമായുള്ള കരാറില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് പിന്മാറി എന്ന പ്രചരണം തെറ്റാണ്. അവരുമായി ഒരു കരാറിലും ഏര്‍പ്പെട്ടിരുന്നില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
8.63 രൂപയും 8.90 രൂപയുമാണ് ജി.എന്‍.എയുടെ ഏപ്രില്‍, മേയ് നിരക്ക്. മാര്‍ച്ച് ആകുമ്പോള്‍ എന്‍.ടി.പി.സി നമുക്ക് 5.18 രൂപക്ക് വൈദ്യുതി തരാം എന്ന് പറഞ്ഞു. ഇത്രകുറഞ്ഞ നിരക്കില്‍ കിട്ടുമ്പോള്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ ജി.എന്‍.എയുടെ 8.63 രൂപയുടെയും 8.90 രൂപയുടെയും വൈദ്യുതി വാങ്ങില്ല. എവിടെയാണോ ഏറ്റവും കുറഞ്ഞ വിലക്ക് കിട്ടുന്നത് അവിടുന്ന് മാത്രമേ വൈദ്യുതി വാങ്ങുകയുള്ളൂ.
വൈദ്യുതി മന്ത്രി അയച്ച ഫയലില്‍ രണ്ട് ഓപ്ഷനുകള്‍ ആണ് ഉണ്ടായിരുന്നത്. ഹിമാചലിന്റെ വൈദ്യുതി 14.50 രൂപക്ക് മേടിക്കണോ, ജി.എന്‍.എയുടെ വൈദ്യുതി 8.90 രൂപക്ക് മേടിക്കണോ എന്ന നിര്‍ദ്ദേശമായിരുന്നു. അതില്‍ ഒരു ഓപ്ഷന് ആണ് എടുക്കേണ്ടിയിരുന്നത്. ഹിമാചലിന്റെ വൈദ്യുതി 18-ാം തീയതി തന്നെ രാജസ്ഥാന് 15.5 രൂപക്ക് കൊടുത്തതായി വൈദ്യുതി മന്ത്രി അയച്ച ഫയലില്‍ തന്നെയുണ്ട്. അപ്പോള്‍ ജി.എന്‍.എ മാത്രമേ മുന്നില്‍ ഉള്ളൂ. രണ്ടും കൂടി താരതമ്യം ചെയ്താല്‍ ജി.എന്‍.എ ആണ് നല്ല ഓപ്ഷന് എന്ന് തീരുമാനിച്ചു. എന്നാല്‍ അവരുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല.
പവര്‍ കട്ട് തന്നെ വന്നത് പ്ലാനിങ് ഇല്ലാത്തതുകൊണ്ടാണ്. ഷോര്‍ട്ട് ടേം പര്‍ച്ചേസ് ആണ് കഴിഞ്ഞ 10 വര്‍ഷമായി ചെയ്തുകൊണ്ടിരുന്നത്. വില കുറഞ്ഞു നില്ക്കുന്ന സമയത്ത് ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയില്ല. കഴിഞ്ഞ ഗവണ്മെന്റ് ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണത്. 4.65 രൂപക്ക് 25 വര്‍ഷത്തേക്ക് വാങ്ങാന്‍ പറ്റാവുന്ന ഒരു കരാര്‍ റദ്ദായി പോയി. നവംബറിലും ഡിസംബറിലും വാങ്ങേണ്ടതില്ല. പക്ഷേ അത് കഴിഞ്ഞുള്ള മാസങ്ങളിലേക്ക് വൈദ്യുതി ആവശ്യം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.