മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: 2012ല്‍ ആര്‍എസ്എസ് പിന്തുണയോടെയാണ് അണ്ണാ ഹസാരെ യുപിഎ സര്‍ക്കാരിനെതിരെ സമരം നടത്തിയതെന്ന് ആത്മകഥയില്‍ സോണിയ ഗാന്ധി. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ (India Against Corruption) പ്രസ്ഥാനം, യുപിഎ സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രഹസ്യമായി ആസൂത്രണം ചെയ്തതാണ്.
ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് സോണിയ 2012-ലെ പ്രക്ഷോഭങ്ങളെ കുറിച്ച് വിവരിച്ചിരിക്കുന്നത്. 2012ല്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ബാബുറാവു അണ്ണാ ഹസാരെ, ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന് സ്വയം വിശേഷിപ്പിച്ച മുന്നേറ്റത്തിന്റെ നേതാവായി ഉയര്‍ന്നു വന്നു. ഇതില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് വെളിപ്പെടുത്തിയത്, ബിജെപിയും ആര്‍എസ്എസും ചേര്‍ന്നാണ് ഈ മുന്നേറ്റം രഹസ്യമായി സംഘടിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തത് എന്നാണ്. ആ ഘട്ടത്തില്‍ യുപിഎ പ്രതിരോധത്തിലായി. ഒടുവില്‍ ലോക്പാല്‍ നിയമം പാസാക്കുന്നതിലേക്ക് എത്തി. എന്നാല്‍ ബി.ജെ.പി ഭരണത്തിന് കീഴില്‍ അത് വിസ്മൃതിയിലാവുകയും, പല്ലും നഖവുമില്ലാത്ത പുലിയെപ്പോലെ നിര്വീര്യമായിത്തീരുകയും ചെയ്തു. ഞങ്ങളുടെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം കൈവരിച്ചുകഴിഞ്ഞപ്പോള്, പിന്നീട് അണ്ണാ ഹസാരെയെക്കുറിച്ച് യാതൊന്നും കേള്‍ക്കാനോ വായിക്കാനോ ഉണ്ടായില്ല- സോണിയ കുറിച്ചു.