മദീന ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ‘തവക്കല്‍നാ’ ആപ്; ഡിജിറ്റലായി ബുക്ക് ചെയ്യാം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഔദ്യോഗിക സര്‍ക്കാര്‍ സേവന ആപ്പായ ‘സഹല്‍’ (SAHEL) പുതിയ യാത്രാ അറിയിപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും രാജ്യത്തേക്കുള്ള പ്രവേശനവും പുറത്തേക്ക് പോകുന്നതുമായ വിവരങ്ങള്‍ ഇനിമുതല്‍ ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും.
രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും ഇതുസംബന്ധമായ വിവരങ്ങളും അറിയിപ്പുകളും ഉപയോക്താക്കള്‍ക്ക് തത്സമയം ലഭിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. യാത്രാ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ, ആഗമന-നിര്‍ഗമന നടപടികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നേരിട്ട് ആപ്പിലൂടെ ലഭിക്കും. യാത്രാ ഡേറ്റയിലോ രേഖകളിലോ പിശകുകളോ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ അവ അധികാരികളെ അറിയിക്കാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുമുള്ള കുവൈത്ത് സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.