അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ കൊലപാതകം: അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായി ഇസ്രായേല്‍ സൈന്യം

ദുബൈ: ബാബ് അല്‍മന്ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൂതി വിമതര്‍ പദ്ധതിയിടുന്നതായി യെമന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. പദ്ധതി വിജയിച്ചാല്‍ ലോകത്തിലെ പ്രധാനപ്പെട്ട സമുദ്രഗതാഗത പാതകളിലൊന്നായ ബാബ് അല്മന്ദബിലെ ഹൂതികളുടെ നിയന്ത്രണം കൂടുതല്‍ ശക്തമാകും. യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്എര്യാനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹൂതികള്‍ പടിഞ്ഞാറന്‍ തീരത്ത് സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെങ്കടലിലെ തന്ത്രപ്രധാന ദ്വീപുകള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ബാബ് അല്‍മന്ദബ് ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രധാന സമുദ്രപാതകളിലൊന്നാണ്. ഹൂതികള്‍ ഇവിടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കിയാല്‍ അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന് വലിയ സുരക്ഷാ ഭീഷണി ഉയരും. കൂടാതെ ചെങ്കടല്‍ വഴിയുള്ള എണ്ണ, ചരക്ക് ഗതാഗതം കൂടുതല്‍ ബാധിക്കും. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിക്കും പ്രത്യാഘാതമുണ്ടാക്കും. സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ഗതാഗതത്തെ ബാധിച്ചാല്‍ ആഗോള വ്യാപാരത്തിന്റെയും വിതരണ ശൃംഖലയുടെയും ചെലവ് ഉയരാന്‍ സാധ്യതയുണ്ട്.
ഇതിനായി ഹൂതികള്‍ സൈനിക നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഹൂതികള്‍ പടിഞ്ഞാറന്‍ തീരത്ത് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതായും, തുറമുഖങ്ങള്‍, ഡോക്കുകള്‍, കപ്പലുകള്‍, സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍, യെമന്‍ സര്‍ക്കാര്‍ നാവിക സംവിധാനങ്ങള്‍ എന്നിവക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അവരുടെ പദ്ധതിയുടെ ഭാഗമാണെന്നും അല്എര്യാനി വ്യക്തമാക്കി. ഹൂതി സൈനിക വൃത്തങ്ങളില്‍ നിന്നുള്ള മൂന്ന് പേരും ജലപാതയുടെ സമീപത്തെ യെമന്‍ സര്‍ക്കാര്‍ സേനാ വക്താവും ഹൂതികള്‍ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇത് സംഭവിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ രണ്ട് പ്രധാന കടലിടുക്കുകളും സംഘര്‍ഷ മേഖലയായി മാറും. ഹോര്‍മുസിന് പിന്നാലെ ബാബ് അല്‍മന്ദബും തര്‍ക്ക പ്രദേശമായി മാറിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്ക് ഗതാഗതം വലിയ ദുരന്തത്തിലേക്ക് വഴിമാറും. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഹൂതികള്‍ കപ്പലുകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ ഇതിനകം തന്നെ ബാബ് അല്‍മന്ദബ് വഴിയുള്ള കപ്പല്‍ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ബാബ് അല്മന്ദബിന്റെ തീരത്ത് ഹൂതികളുടെ നിയന്ത്രണം വര്‍ധിക്കുന്നത് ആഗോള ഷിപ്പിംഗ് മേഖലക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കും വലിയ സുരക്ഷാ ആശങ്കയായി മാറും.