അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ കൊലപാതകം: അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായി ഇസ്രായേല്‍ സൈന്യം

ദുബൈ: ഓഗസ്റ്റ് അവസാന വാരം മുതല്‍ ഡിസംബര്‍ അവസാനം വരെ ദുബൈയില്‍ എക്സിബിഷനുകളുടെ ഉത്സവം. ദുബൈ നഗരം വന്‍ എക്സിബിഷനുകളുടെ വേദിയായി മാറും. ജൈറ്റക്സ്, ബിഗ് 5, ബ്യൂട്ടി വേള്‍ഡ്, അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് തുടങ്ങി നിരവധി പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കും. ടെക്നോളജി, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, നിര്‍മാണം, ഓട്ടോമൊബൈല്‍, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി വന്‍ അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ദുബൈ വേദിയാകും. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബൈ എക്സിബിഷന് സെന്റര്‍, എക്സ്പോ സിറ്റി എന്നിവിടങ്ങളിലായിരിക്കും വേദികള്‍.
ഓഗസ്റ്റ് അവസാന വാരത്തില്‍ ദുബൈ സ്പോര്‍ട്സ് വേള്‍ഡ് അടക്കം അഞ്ച് എക്സിബിഷനുകള്‍ നടക്കും. സെപ്റ്റംബറില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് അടക്കം ഏഴ് എക്സിബിഷനുകള്‍ അരങ്ങേറും. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ മിഡില്‍ ഈസ്റ്റ് എനര്‍ജി, 7 മുതല്‍ 9 വരെ ഇന്റര്‍നാഷണല്‍ പ്രോപര്‍ട്ടി ഷോ, 14 മുതല്‍ 17 വരെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നടക്കും. ഒക്ടോബര്‍ 6 മുതല്‍ 8 വരെ ബ്യൂട്ടി വേള്‍ഡ് ദുബൈ, 12 മുതല്‍ 14 വരെ എയര്‍പോര്‍ട്ട് ഷോ, 20 മുതല്‍ 22 വരെ വീറ്റെക്സ്, 27 മുതല്‍ 29 വരെ ജ്യുല്ലറി ജെം ഷോ, ഒക്ടോബര്‍ അവസാന ദിവസം ദുബൈ മസില് ഷോയും അരങ്ങേറും. നവംബറില്‍ ഗള്‍ഫ് ഹോസ്റ്റ്, ഓട്ടോമീചനിക, വേള്‍ഡ് ആര്‍ട്ട്, ജിയോ വേള്‍ഡ് തുടങ്ങിയ എക്സിബിഷനുകള്‍ക്ക് വേദിയാവും. ഡിസംബറിലാണ് ജനപ്രിയ ജൈറ്റക്സ് നടക്കുക. ജൈറ്റക്സ് ഗ്ലോബല്‍ ഇത്തവണ ദുബൈ എക്സിബിഷന് സെന്റര്‍, ദുബൈ എക്സ്പോ സിറ്റി എന്നിവിടങ്ങളില്‍ ഡിസംബര്‍ 4 മുതല്‍ 8 വരെ നടക്കും. കൂടാതെ ഗ്രാഫിക് ഇമേജിംഗ്, ഏവിയേഷന്‍ ട്രെയിനിംഗ്, ഇല്കട്രോണിക്സ് ഷോ, ചൈന പ്രോഡക്ട്സ് ഫെയര്‍ തുടങ്ങിയവയും ഡിസംബറിലായിരിക്കും. ഇത്രയും പരിപാടികള്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍, എക്സ്പോ സിറ്റി എന്നിവിടങ്ങളില്‍ ഒരേസമയം നടക്കുന്നതിനാല്‍ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ശൈഖ് സായിദ് റോഡ്, എക്സ്പോ സിറ്റി, ട്രേഡ് സെന്റര്‍, പ്രധാന മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഗതാഗത തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ ജൈറ്റക്സ്, വീറ്റക്സ്, അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് തുടങ്ങിയ എക്സിബിഷനുകള്‍ തൊഴില്‍, ബിസിനസ്, നിക്ഷേപം, പുതിയ ഉല്‍പ്പന്നങ്ങള്‍, ജോലി അവസരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമുള്ളവയാണ്.