യുഎഇ സ്കൂളുകളില്‍ കെജി മുതല്‍ ഗ്രേഡ് 2 വരെ ഹോംവര്‍ക്ക് ഒഴിവാക്കും; മൂല്യനിര്‍ണയ സംവിധാനത്തിലും മാറ്റം

ദുബൈ: രാജ്യാന്തര വിമാനത്താവളത്തില്‍ കൂടുതല്‍ സാങ്കേതിക നവീകരണം ഏര്‍പ്പെടുത്തുന്നു. കുറഞ്ഞ ക്യൂ, കുറച്ച് ഡോക്യുമെന്റുകള്‍, കൂടുതല്‍ സെല്‍ഫ് സര്‍വീസ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകളും യാത്രാ മേഖലകളിലെ നവീകരണങ്ങളും നടപ്പാക്കുന്നു. എമിഗ്രേഷന്‍ ഗേറ്റില്‍ മുഖം തിരിച്ചറിയല്‍ സംവിധാനം വിപുലീകരിക്കും. ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ലോഞ്ച് പ്രവേശനം, ബോര്‍ഡിങ് തുടങ്ങിയ ഘട്ടങ്ങളില്‍ മുഖം തിരിച്ചറിയല്‍ സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കും. സ്മാര്‍ട്ട് ഗേറ്റുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. യാത്രക്കാര്‍ക്ക് ക്യാമറയിലേക്ക് നോക്കിയാല്‍ തന്നെ പാസ്പോര്‍ട്ട് നിയന്ത്രണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ടെര്‍മിനല്‍ 3ല്‍ 200ലേറെ ബയോമെട്രിക് ക്യാമറകള്‍ക്കായി 85 മില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്. എഐ പവേര്‍ഡ് റെഡ് കാര്‍പെറ്റിലൂടെ ഒരേസമയം 10 യാത്രക്കാരെ വരെ രേഖകള്‍ കൈയില്‍ കാണിക്കാതെ പ്രോസസ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. ചില യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ട് കണ്ട്രോള് 6 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും. സെല്‍ഫ് സര്‍വീസ് സൗകര്യം വ്യാപിപ്പിക്കും. യാത്രക്കാര്‍ക്ക് സ്വയം ചെക്ക് ഇന്‍, ബോര്‍ഡിംഗ് പാസ്, ബാഗേജ് ടാഗ്, ബാഗ് ഡ്രോപ് എന്നിവ ചെയ്യാനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ടെര്‍മിനലില്‍ നിന്ന് എയ്റോ ബ്രിഡ്ജ് ഇല്ലാത്ത റിമോട്ട് സ്റ്റാന്റുകളില്‍ പാര്‍ക്ക് ചെയ്യുന്ന വിമാനങ്ങളിലേക്കുള്ള യാത്രയ്ക്കായി പുതിയ കണ്‍സോളിഡേറ്റഡ് റിമോട്ട് ഡിപ്പാര്‍ച്ചര്‍ സംവിധാനം ഒരുക്കും. ഇതുവഴി ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും ആവര്‍ത്തിച്ച് പുറത്തെടുക്കേണ്ട സാഹചര്യം കുറയും. മുഖം തിരിച്ചറിയല്‍, സെല്‍ഫ് സര്‍വീസ്, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയിലൂടെ ചെക്ക്ഇന്‍ മുതല്‍ ബോര്‍ഡിംഗ് വരെ യാത്ര കൂടുതല്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം. അയാട്ടയുടെ 2025 സര്‍വേ പ്രകാരം 50% യാത്രക്കാര്‍ ഇതിനകം മുഖം തിരിച്ചറിയില്‍ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. 2026ന്റെ ആദ്യ ആറുമാസത്തില്‍ ദുബൈ എയര്‍പോര്‍ട്ട് 3.15 കോടി യാത്രക്കാരെ സ്വീകരിച്ചു. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 31.3% കുറവാണെങ്കിലും ഏപ്രിലിലെ 3.5 കോടിയില്‍ നിന്ന് ജൂണില്‍ 5 കോടിയിലേക്ക് മാസ യാത്രക്കാരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.