യുഎഇ സ്കൂളുകളില്‍ കെജി മുതല്‍ ഗ്രേഡ് 2 വരെ ഹോംവര്‍ക്ക് ഒഴിവാക്കും; മൂല്യനിര്‍ണയ സംവിധാനത്തിലും മാറ്റം

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുകയും പ്രോക്സി ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാനും സാമ്പത്തിക ഉപരോധ കാമ്പയിന് അവസാനിപ്പിക്കാനും അമേരിക്ക നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാന് ഹോര്‍മുസിലൂടെ കപ്പലുകള്‍ക്ക് സ്വതന്ത്ര യാത്ര ഉറപ്പാക്കുകയും പ്രാദേശിക പ്രോക്സി ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് നിര്‍ദേശം. അമേരിക്ക പ്രഖ്യാപിച്ച ഇക്കണോമിക് ഡി-ഡേ അവസാനിപ്പിക്കും. കൂടാതെ ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ പിന്‍വലിക്കും, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ നാവിക ഉപരോധവും അവസാനിപ്പിക്കും. ഇക്കാര്യത്തില്‍ പാകിസ്ഥാന് മധ്യസ്ഥത വഹിക്കുന്നതായാണ് അറിയുന്നത്. പാകിസ്ഥാന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ടെഹ്റാന് സന്ദര്‍ശിച്ചപ്പോഴാണ് നിര്‍ദേശം ഇറാന് നേതൃത്വത്തിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇറാന്റെ ആവശ്യങ്ങളും മുന്നോട്ട് വെച്ചു. ഇറാന് 300 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. കൂടാതെ മുഴുവന്‍ യുഎസ് ഉപരോധങ്ങളും നീക്കം ചെയ്യല്‍, 100-123 ബില്യണ്‍ ഡോളര്‍ വരുന്ന മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കല്‍, യുഎസ് സൈന്യത്തെ മേഖലയില്‍ നിന്ന് പിന്‍വലിക്കല്‍, ലെബനനും ഗാസയും ഉള്‍പ്പെടുന്ന സമഗ്ര വെടിനിര്‍ത്തല്‍ എന്നിവയും ഇറാന് ആവശ്യപ്പെടുന്നു. പുതിയ അമേരിക്കന്‍ നടപടിയിലൂടെ ഓഗസ്റ്റ് 24ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ച Operation Economic Outcats വഴി ഡിജിറ്റല്‍ ആസ്തികള്‍, ടെക്നോളജി, സ്വര്‍ണം, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളില്‍ ഇറാന്റെ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ നിയന്ത്രിക്കാനായിരുന്നു നീക്കം. പുതിയ യുഎസ് ഉപരോധങ്ങള്‍ക്ക് പിന്തുണ നല്‍കാനായി ഇറാനുമായുള്ള സാമ്പത്തിക ബന്ധം മാറ്റാന്‍ ചൈന തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും അമേരിക്കയുടെ നിര്‍ദേശവും ഇറാന്റെ നിലവിലെ ആവശ്യങ്ങളും തമ്മിലുള്ള വലിയ വ്യത്യാസം കാരണം ഉടന്‍ ഒരു സ്ഥിരമായ ധാരണയിലെത്തുക ബുദ്ധിമുട്ടാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.