യുഎഇ സ്കൂളുകളില്‍ കെജി മുതല്‍ ഗ്രേഡ് 2 വരെ ഹോംവര്‍ക്ക് ഒഴിവാക്കും; മൂല്യനിര്‍ണയ സംവിധാനത്തിലും മാറ്റം

മസ്കത്ത്: ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള നേരിട്ടുള്ള എണ്ണ ഗതാഗതം കുത്തനെ കുറഞ്ഞെങ്കിലും, ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി പൂര്‍ണമായി നിലച്ചിട്ടില്ല. ഗള്‍ഫ് ഓഫ് ഒമാനില്‍ നടക്കുന്ന ship to ship (STS) എണ്ണ കൈമാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. ഗള്‍ഫ് ഓഫ് ഒമാനില്‍ ഒരേസമയം കുറഞ്ഞത് 15 shiptoship കൈമാറ്റങ്ങള്‍ നടന്നു. ഇവയില്‍ ഏകദേശം 2.5 കോടി ബാരല്‍ ക്രൂഡ് ഓയിലും ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ഇറാന് ഒഴികെയുള്ള മേഖലയിലെ മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള എണ്ണയാണ് ഈ കൈമാറ്റങ്ങളില്‍ ഉള്‍പ്പെട്ടത്. ഹോര്‍മുസിലൂടെ നേരിട്ട് കടന്നുപോകാതെ, ചെറിയ ടാങ്കറുകളില്‍ എണ്ണ ഗള്‍ഫ് ഓഫ് ഒമാനിലേക്ക് എത്തിച്ച് അവിടെ വലിയ ടാങ്കറുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ചില കപ്പലുകള്‍ AIS ട്രാന്‍സ്പോണ്ടറുകള്‍ ഓഫ് ചെയ്ത് കടത്ത് നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഓഗസ്റ്റ് 24ന് ഹോര്‍മുസിലൂടെ രണ്ട് ചരക്ക് കപ്പലുകള്‍ മാത്രം കടന്നുപോയി. മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്. സംഘര്‍ഷത്തിന് മുമ്പ് പ്രതിദിനം ഏകദേശം 95-130 കപ്പലുകള്‍ ഹോര്‍മുസിലൂടെ കടന്നുപോയിരുന്നു. ഷിപ്പ് ടു ഷിപ്പ് കൈമാറ്റം സാധാരണ നിലയുടെ ചെറിയൊരു ഭാഗം മാത്രമായതിനാല്‍, ആക്രമണങ്ങളോ സൈനിക നടപടികളോ വര്‍ധിച്ചാല്‍ ആഗോള എണ്ണവിപണിയില്‍ വീണ്ടും വലിയ ആഘാതമുണ്ടാകും.