യുദ്ധ വെല്ലുവിളികള്‍ക്കിടയില്‍ ഇറാന് ജനത നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ദുബൈ: യുഎഇയില്‍ വേനല്‍ക്കാലത്തിന്റെ കൊടുംചൂട് കുറയുന്നതിന്റെ പരമ്പരാഗത സൂചനയായി കണക്കാക്കുന്ന ‘സുഹൈല്‍’ നക്ഷത്രം ഇന്ന് ഉദിച്ചു. എന്നാല്‍ ഉയര്‍ന്ന ഈര്‍പ്പവും മൂടല്‍മഞ്ഞും കാരണം തിങ്കളാഴ്ച പുലര്‍ച്ചെ നക്ഷത്രത്തെ വ്യക്തമായി കാണാനായില്ല. എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയര്മാന് ഇബ്രാഹിം അല്‍ ജര്‍വാന്‍ ഖോര്‍ഫക്കാനില്‍ നിന്ന് സുഹൈലിന്റെ ആദ്യ ദര്‍ശനം രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും 80 ശതമാനത്തിലധികം ഈര്‍പ്പവും മൂടല്‍മഞ്ഞും കാഴ്ച തടസ്സപ്പെടുത്തി. ‘സ്റ്റാര്‍ ഓഫ് യെമന്‍’ എന്നും അറിയപ്പെടുന്ന സുഹൈല്‍ ഓഗസ്റ്റ് 24ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകള്‍. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സാധാരണയായി ഓഗസ്റ്റ് 26 മുതല്‍ 28 വരെയാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് ഇത് കണ്ടിട്ടുള്ളതെന്ന് അല്‍ ജര്‍വാന്‍ പറഞ്ഞു. ഈ വര്‍ഷം കാലാവസ്ഥ അനുകൂലമായാല്‍ ഓഗസ്റ്റ് 28ഓടെ പൊതുജനങ്ങള്‍ക്ക് സുഹൈലിനെ വ്യക്തമായി കാണാനാകുമെന്നാണ് പ്രതീക്ഷ.
സുഹൈലിന്റെ വരവോടെ ചൂട് ക്രമേണ കുറയുമെന്നാണ് പരമ്പരാഗതമായ അറേബ്യന്‍ വിലയിരുത്തല്‍. സുഹൈലിന്റെ ഉദയം ഏകദേശം 40 ദിവസം നീളുന്ന ‘സുഫ്രിയ’ കാലഘട്ടത്തിന്റെ തുടക്കമായി പരമ്പരാഗതമായി കണക്കാക്കുന്നു. ഈ സമയത്ത് വേനല്‍ച്ചൂടില്‍ നിന്ന് കാലാവസ്ഥ ക്രമേണ മാറിത്തുടങ്ങും. എന്നാല്‍ സുഹൈല്‍ ഉദിച്ച ഉടന്‍ യുഎഇയിലെ പകല്‍ താപനില കുറയില്ല. ആദ്യം രാത്രികളിലാണ് ചെറിയ ആശ്വാസം അനുഭവപ്പെടുക. സെപ്റ്റംബര്‍ മാസത്തിലും പകല്‍ സമയത്ത് ഉയര്‍ന്ന താപനില തുടരാം. ചൂട് പെട്ടെന്ന് കുറയില്ല; രാത്രികളില്‍ ആദ്യം മാറ്റം അനുഭവപ്പെടും ഒക്ടോബര്‍ മധ്യത്തോടെ കാലാവസ്ഥ പ്രകടമായി മാറിതുടങ്ങും. സുഹൈല്‍ യുഎഇയുടെ പരമ്പരാഗത കാലാവസ്ഥാജ്യോതിശാസ്ത്ര കലണ്ടറായ അല്‍ ദുറൂര്‍ സംവിധാനത്തില്‍ പ്രധാന സ്ഥാനമുള്ള നക്ഷത്രമാണ്.