
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: വര്‍ഷങ്ങളായി ജോലിയില്ലാതെ കഴിയുന്ന നിരവധിയാളുകളാണ് അടുത്ത രണ്ടു മാസത്തേക്ക് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാനിരിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് നോര്‍ക്ക റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു. എക്സിറ്റ് പാസ് ലഭിച്ച് പതിനാലു ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിബന്ധന. എന്നാല്‍ ഇതിനുള്ളില്‍ ഉയര്‍ന്ന നിരക്കില്‍ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു നാട്ടിലേക്ക് പോവാന്‍ പലര്‍ക്കും സാധിക്കില്ല. നാളിതുവരെ പല സംഘടനകളും ഉദാരമതികളായ സാമൂഹിക പ്രവര്‍ത്തകരുമാണ് പലപ്പോഴും ഇവര്‍ക്കുള്ള നിയമസഹായവും അതോടൊപ്പം താമസവും ഭക്ഷണവുമടക്കം നല്കി പോരുന്നത്. ഇങ്ങനെയുള്ളവര്‍ക്കു ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞകാര്യമാണ്. കൂടാതെ സാമ്പത്തിക കേസുകളിലും മറ്റും പെട്ടിട്ടുള്ളവര്‍ക്ക് അത്തരം കേസുകള്‍ തീര്‍പ്പാക്കിയാല്‍ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ഈ അവസരത്തില്‍ പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്സ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പ്രവാസികള്‍ക്ക് വേണ്ട നിയമസഹായവും അതോടൊപ്പം സൗജന്യ മടക്ക ടിക്കറ്റും ലഭ്യമാക്കണമെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി.എച്ച് യൂസഫ്, ട്രഷറര്‍ പി.കെ അഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു.