ആരോഗ്യകരമായ ദീര്‍ഘായുസിന് ദുബൈയില്‍ പ്രത്യേക അതോറിറ്റി; പദ്ധതിക്ക് ശൈഖ് ഹംദാന്‍ അംഗീകാരം നല്കി

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ സര്‍ക്കാരില്‍ ഖത്തര്‍ ‘നുഴഞ്ഞുകയറി’ എന്ന ആരോപണം തള്ളി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനി. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും, ഖത്തറിനെ രാഷ്ട്രീയമോ വ്യക്തിപരമോ ആയ നേട്ടങ്ങള്‍ക്കായി ബലിയാടാക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന 81ാമത് യുഎന്‍ പൊതുസഭാ സമ്മേളനത്തിനെത്തിയ ശൈഖ് മുഹമ്മദ് സിഎന്‍എന്‍-ന്റെ ക്രിസ്റ്റ്യന്‍ അമന്‍പൂറിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. ഖത്തര്‍ ഇസ്രയേല്‍ സര്‍ക്കാരിലെ അംഗങ്ങള്‍ക്ക് പണം നല്കി സ്വാധീനം ചെലുത്തിയെന്ന ആരോപണങ്ങളെ അദ്ദേഹം പരിഹസിച്ചു. ‘അങ്ങനെയായിരുന്നെങ്കില്‍ ഖത്തര്‍ നടത്തിയിട്ടുള്ളതില്‍ ഏറ്റവും മോശം നിക്ഷേപമായേനെ അത്,’ അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിനെതിരെ വിമര്‍ശനം
ഗസ്സ സംഘര്‍ഷത്തിനിടെ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമായി ഖത്തര്‍ നടത്തിയ നിരവധി ശ്രമങ്ങളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തകര്‍ത്തുവെന്ന് ശൈഖ് മുഹമ്മദ് ആരോപിച്ചു. ‘ഞങ്ങള്‍ മുന്നോട്ടുപോയ ഓരോ ഘട്ടത്തിലും അദ്ദേഹം ഖത്തറിന്റെ ശ്രമങ്ങളെ തകര്‍ക്കുന്നതാണ് കണ്ടത്,’ അദ്ദേഹം പറഞ്ഞു. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനെറ്റിന്റെ ഖത്തറിനെതിരായ വിമര്‍ശനവും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ബെനെറ്റ് പ്രധാനമന്ത്രിയായിരുന്ന 2021-2022 കാലത്ത് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നുവെന്നാണ് ശൈഖ് മുഹമ്മദ് പറഞ്ഞത്. ഇസ്രയേലിലെ ചില രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാല്‍, പ്രത്യേകിച്ച് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, ഖത്തറുമായി ഏറ്റുമുട്ടല്‍ തേടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഖത്തറിനെ ബലിയാടാക്കരുത്
പ്രാദേശിക സംഘര്‍ഷങ്ങളില്‍ ഖത്തര്‍ മധ്യസ്ഥതയും സംഘര്‍ഷം കുറക്കാനുള്ള ശ്രമങ്ങളും തുടരുന്നതിനാലാണ് രാജ്യം ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളുടെ ലക്ഷ്യമാകുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ഖത്തറിനെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ല,’ അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലും ബന്ദികളുടെ മോചന ശ്രമങ്ങളിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നിവര്‍ പ്രധാന മധ്യസ്ഥരായി പ്രവര്‍ത്തിച്ചുവരികയാണ്.