ജെന്സന് ഹുവാങ് രാജിവെച്ചു: കൊളറ്റ് ക്രെസ് എന്‍വിഡിയയുടെ താല്‍ക്കാലിക സിഇഒ

ഫുജൈറ: ജനനം പോലെ മരണത്തിലും വേര്‍പിരിയാതെ മലയാളി ഇരട്ടസഹോദരങ്ങളും അവരുടെ പ്രിയപ്പെട്ട മൂന്നുവയസ്സുകാരനായ അനന്തരവനും ലോകത്തോട് വിടപറഞ്ഞു. മൂവരുടെയും ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസകാരത്തിന് ശേഷം ഫുജൈറയിലെ പള്ളിയില്‍ നടക്കും. ഫുജൈറയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അസ്മില്‍ സിദ്ദീഖ് (21), ഇരട്ടസഹോദരി മിസ്ന ജുബിന്‍ സിദ്ദീഖ് (21), സഹോദരി ഫര്‍സാനയുടെ മകന് മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 11 മണിയോടെ ഫുജൈറ കോര്‍ട്ട് ഹൗസിന് സമീപമായിരുന്നു അപകടം. ഷാര്‍ജയില്‍ ബന്ധുവിനെ വിട്ടശേഷം ഫുജൈറയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരട്ടസഹോദരങ്ങളുടെ ഉമ്മ ആരിഫയും കാറിലുണ്ടായിരുന്നു. പരിക്കേറ്റ ആരിഫയാണ് മുതിര്‍ന്ന മകന് അജ്മലിനെ വിളിച്ച് അപകടവിവരം അറിയിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ അസ്മിലും മിസ്നയും ഫായിസും റോഡിലേക്ക് തെറിച്ചുപോയി.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂവരുടെയും ജീവന് രക്ഷിക്കാനായില്ല. ആരിഫ, മകള്‍ ഫര്‍സാന, ഫര്‍സാനയുടെ മറ്റ് രണ്ട് കുട്ടികള്‍ എന്നിവര്‍ അപകടത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. സ്വന്തം മകന്റെയും ഇളയ സഹോദരങ്ങളുടെയും വേര്‍പാട് വ്യാഴാഴ്ച രാത്രി വരെ ഫര്‍സാനയെ ബന്ധുക്കള്‍ അറിയിച്ചിരുന്നില്ല.
കേരളത്തില്‍ ജനിച്ച് പത്താം ക്ലാസ് വരെ നാട്ടില്‍ പഠിച്ച അസ്മിലും മിസ്നയും തുടര്‍പഠനത്തിനായാണ് ഫുജൈറയിലെത്തിയത്. ഇവിടെ 11, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ ഇരുവരും ഓണ്‍ലൈന്‍ വഴി ബി.സി.എ ബിരുദ പഠനം നടത്തിവരികയായിരുന്നു. പഠനത്തിനൊപ്പം പിതാവിനെ ബിസിനസ്സില്‍ സഹായിക്കുകയും ചെയ്തിരുന്നു. പിതാവ് സിദ്ദീഖിന്റെ ചികിത്സയ്ക്കായി നാട്ടിലെത്തി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കുടുംബം യു.എ.ഇയിലേക്ക് തിരിച്ചെത്തിയത്.