സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി

സലാല: സലാലയില്‍നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതായി പരാതി. ഈ മാസം ആദ്യം മുതല്‍ സര്‍വീസുകള്‍ മുടങ്ങുന്നത് പതിവായതോടെ ടിക്കറ്റ് ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്.
വിമാനക്കമ്പനിയുടെ വെബ്സൈറ്റില്‍ ടിക്കറ്റ് ലഭ്യമാണെന്ന് കാണിക്കും. പിന്നീട് യാത്രയ്ക്ക് തൊട്ടു മുന്‍പാണ് സര്‍വീസ് റദ്ദാക്കിയതായി വിവരം അറിയിക്കുക. അവധിയും മറ്റ് യാത്രാ ക്രമീകരണങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് അപ്രതീക്ഷിത റദ്ദാക്കല്‍ വലിയ തിരിച്ചടിയാകുന്നു.
അവസാന നിമിഷം വേറെ ടിക്കറ്റ് കണ്ടെത്തുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയാണ്. സലാലയില്‍നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ കുറവായതിനാല്‍ കണക്ഷന് സര്‍വീസുകളെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. എന്നാല്‍ തൊട്ടുമുന്‍പ് ടിക്കറ്റ് എടുക്കേണ്ടിവരുന്നതിനാല്‍ നിരക്ക് പലമടങ്ങ് വര്‍ധിക്കുന്ന സാഹചര്യമാണ്. തുടര്‍ച്ചയായ റദ്ദാക്കലുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും സര്‍വീസ് റദ്ദാക്കുന്ന സാഹചര്യമുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.