യുഎയിലേക്ക് യാത്ര ചെയ്യുകയാണോ? ഈ വസ്തുക്കള്‍ ബാഗേജില്‍ ഒരിക്കലും ഉള്‍പ്പെടുത്തരുത്

ലണ്ടന്‍: ബാലണ്‍ദ്യോര്‍ പുരസ്കാരം ഇംഗ്ലണ്ട് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ബാഴ്സലോണയുടെ സ്പാനിഷ് താരം ലാമിന് യമാല്‍, റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് ബയേണ്‍ മ്യൂണിക്ക് താരം കൂടിയായ ഹാരി കെയ്ന്‍ പുരസ്കാരം നേടിയത്. 25 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഈ പുരസ്കാരം സ്വന്തമാക്കുന്ന ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ന്‍. 2001-ല്‍ മൈക്കല്‍ ഓവനാണ് ഇതിന് മുമ്പ് ബാലണ്‍ദ്യോര്‍ നേടിയ ഇംഗ്ലീഷ് താരം. കെയ്ന്‍ ഒന്നാമതെത്തിയപ്പോള്‍ എംബാപ്പെയാണ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. യമാല്‍ മൂന്നാമതും റോഡ്രി നാലാമതുമെത്തി. ലയണല്‍ മെസ്സി അഞ്ചാം സ്ഥാനമാണ് നേടിയത്.
ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെയ്ന്‍, ബയേണ്‍ മ്യൂണിക്കിനൊപ്പം കഴിഞ്ഞ സീസണില്‍ രണ്ട് കിരീടങ്ങളും നേടി. 65 മത്സരങ്ങളില്‍ നിന്ന് 73 ഗോളുകളും എട്ട് അസിസ്റ്റുകളും കെയ്ന്‍ സ്വന്തമാക്കി.
സ്പാനിഷ് താരമായ അലക്സിസ് പ്യുട്ടയാസാണ് മികച്ച വനിതാ താരം. അലക്സിന്റെ മൂന്നാം ബാലണ്ദ്യോറാണിത്. ലാമിന് യമാലാണ് മികച്ച കൗമാരപ്രതിഭ. വിക്കി ലോറസാണ് വനിതകളിലെ മികച്ച യുവതാരം. സ്പെയ്ന്‍ പരിശീലകന് ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്ലബ്ബിനുള്ള പുരസ്കാരം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി നേടി. വനിതാ വിഭാഗത്തില്‍ ബാഴ്സലോണയാണ് മികച്ച ക്ലബ്ബ്. പെരെ റൊമേവു മികച്ച വനിതാ കോച്ചായും തിരഞ്ഞെടുക്കപ്പെട്ടു. ചാര്ലിന് കോറല്‍ മികച്ച വനിതാ സ്ട്രൈക്കര്‍ ആയും ഉനായ് സിമോണ്‍ മികച്ച പുരുഷ ഗോളിയുമായി.
ഫ്രഞ്ച് ഫുട്ബോള്‍ മാസികയായ ഫ്രാന്‍സ് ഫുട്ബോളും യുവേഫയും ചേര്‍ന്നാണ് പുരസ്കാരം നല്‍കുന്നത്.
ദുബൈയില്‍ ലോക വനിതാ ട്രയാത്ലണ് കപ്പ് ഡിസംബര്‍ 6ന്; രജിസ്ട്രേഷന് തുടങ്ങി