20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

ദുബൈ: സംഗീതത്തിന്റെയും കലാസാംസ്കാരിക രംഗത്തിന്റെയും വളര്‍ച്ച ലക്ഷ്യമിട്ട് ദുബൈ ഓര്‍ക്കസ്ട്ര ഫൗണ്ടേഷന് സ്ഥാപിക്കാന്‍ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിയമം പുറപ്പെടുവിച്ചു. 2026ലെ 20ാം നമ്പര്‍ നിയമത്തിലൂടെയാണ് ഫൗണ്ടേഷന് സ്ഥാപിക്കുന്നത്. ദുബൈയെ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഗീതകലാ കേന്ദ്രമായി ഉയര്‍ത്തുക, ഇമാറാത്തി സംഗീത പൈതൃകം സംരക്ഷിക്കുക, പ്രാദേശിക കലാപ്രതിഭകളെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്തുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. ദുബൈയിലെ സംഗീതരംഗത്തിന്റെ വികസനത്തിനും വളര്‍ന്നുവരുന്ന സംഗീതജ്ഞര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതിനും സംഗീതപ്രകടന കലാ മേഖലകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഫൗണ്ടേഷന് പ്രവര്‍ത്തിക്കും.
സ്വന്തമായി ഓര്‍ക്കസ്ട്ര രൂപീകരിക്കുക, യുഎഇയിലും വിദേശത്തും സംഗീതപരിപാടികള്‍ അവതരിപ്പിക്കുക, ഭിന്നശേഷിക്കാരായ കലാകാരന്മാര് ഉള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് പിന്തുണ നല്‍കുക എന്നിവയും ചുമതലകളില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര ഓര്‍ക്കസ്ട്രകളെ ദുബൈയിലേക്ക് ക്ഷണിക്കുക, സംഗീതവിദ്യാഭ്യാസവും സംഗീതനിര്മാണവും പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരണം ശക്തമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഫൗണ്ടേഷന് ഏറ്റെടുക്കും.
വാര്‍ഷിക സംഗീതപരിപാടികളുടെ കലണ്ടര്‍ തയ്യാറാക്കുകയും പ്രാദേശിക സംഗീതജ്ഞര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ആഗോള സംഗീതസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ട്രസ്റ്റി ബോര്‍ഡുണ്ടാകും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കും എക്സിക്യൂട്ടീവ് സംഘവും നേതൃത്വം നല്‍കും. പ്രധാന നയങ്ങള്‍, പദ്ധതികള്‍, ബജറ്റുകള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കുന്നതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറെയും നിയമിക്കുന്നതും ബോര്‍ഡിന്റെ ചുമതലയായിരിക്കും. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ആവശ്യമായ പിന്തുണ നല്കാന് സര്‍ക്കാര്‍ സ്ഥാപനങ്ങളോടും നിയമം നിര്‍ദേശിക്കുന്നു. നിയമം നടപ്പാക്കുന്നതിനാവശ്യമായ തീരുമാനങ്ങള്‍ ബോര്‍ഡ് ചെയര്മാന് പുറപ്പെടുവിക്കും.