ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷം; ഡ്രോണ്‍ ഷോ ഉള്‍പ്പെടെ അഞ്ച് ദിവസത്തെ മേള

ലഹോര്‍: ത്രിരാഷ്ട്ര പരമ്പരയിലെ ഇംഗ്ലണ്ട് പാക്കിസ്ഥാന് പോരാട്ടത്തില്‍ ഡിആര്‍എസ് വിവാദം. പുറത്തായെന്നു കരുതി ഇംഗ്ലണ്ട് താരങ്ങള്‍ക്കു ഹസ്തദാനം നല്കി ഗ്രൗണ്ട് വിടാനൊരുങ്ങിയ ശതാബ് ഖാനെ അംപയര്‍മാര്‍ തിരിച്ചുവിളിക്കുകയായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയത്.
96 പന്തുകളില്‍ 113 റണ്‍സടിച്ചു പുറത്താകാതെനിന്ന ഓള്‍റൗണ്ടര്‍ ശതാബ് ഖാന്റെ ഇന്നിങ്സാണ് മത്സരത്തില്‍ പാക്കിസ്ഥാന് ത്രില്ലര്‍ വിജയം നേടിക്കൊടുത്തത്. പാക്കിസ്ഥാന് ഒരു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 46.4 ഓവറില്‍ 241 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന് 47.1 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
പാക്കിസ്ഥാന് ജയിക്കാന്‍ 21 റണ്‍സ് കൂടി വേണ്ടപ്പോഴായിരുന്നു സംഭവം. ഗസ് അക്കിന്‍സണിന്റെ പന്തില്‍ ശതാബ് ഖാന് എല്‍ബിഡബ്ല്യു ആയെന്നു കരുതിയാണ് ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. ഫീല്‍ഡ് അംപയര്‍ ഔട്ട് വിധിച്ചതോടെ നിരാശനായ ശതാബ് ഖാന് ബാറ്റു ഗ്രൗണ്ടില്‍ അടിച്ചു രോഷം തീര്‍ത്തു. പിന്നീട് ഇംഗ്ലണ്ട് താരങ്ങള്‍ക്കു ഹസ്തദാനം നല്കിയ ശതാബ് ഖാന് ഗ്രൗണ്ട് വിടാനൊരുങ്ങി. അപ്പോഴാണ് അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ ഉരിസിയിട്ടുണ്ടെന്നു തെളിഞ്ഞത്. ഇതോടെ തേര്‍ഡ് അംപയര്‍ താരത്തെ തിരികെ വിളിക്കുകയായിരുന്നു. ബ്രോഡ്കാസ്റ്റര്‍മാര്‍ ഇംഗ്ലണ്ട് 20 റണ്‍സിനു വിജയിച്ചെന്നു പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴായിരുന്നു ഗ്രൗണ്ടിലെ നാടകീയ നീക്കം.
അതേസമയം ശതാബ് ഖാന് ഡിആര്‍എസിനു പോകാതെ തേര്‍ഡ് അംപയര്‍ താരത്തിന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നെന്ന് ആരോപിച്ച് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി. ശതാബ് ഖാന് ഡിആര്‍എസ് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചിരുന്നില്ല. എന്നാല്‍ പാക്കിസ്ഥാന് ഒരു റിവ്യു അവസരം കൂടി ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞ ശതാബ് ഖാന്, ഡിആര്‍എസ് സിഗ്നല്‍ കാണിച്ചിരുന്നെന്നാണ് മറു വിഭാഗം വാദിക്കുന്നത്.