അറബ് റീഡിങ് ചലഞ്ച്: 4 കോടി വിദ്യാര്‍ഥികള്‍; വിജയികളെ ഒക്ടോബര്‍ 29ന് പ്രഖ്യാപിക്കും

ദുബൈ: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനമായ മൗലിദുന്നബി പ്രമാണിച്ച് 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ച യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചതായി യുഎഇ ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. സാധാരണ ശനി, ഞായര്‍ വാരാന്ത്യ അവധിയുള്ള ജീവനക്കാര്‍ക്ക്, ഈ അവധി കാരണം ഓഗസ്റ്റ് 28 (വെള്ളി) മുതല്‍ ഓഗസ്റ്റ് 30 (ഞായര്‍) വരെ മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും. ഓഗസ്റ്റ് 31 (തിങ്കള്‍) ജോലിയില്‍ പ്രവേശിക്കണം.



