ജന്തര് മന്ദറില് ത്രിവര്ണ പതാക വീശുന്നത് കുറ്റമല്ല; യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വം: രാഹുല്

ദുബൈ: ഫുട്ബോള് ഇതിഹാസം ലയണല് മെസ്സി പ്രശസ്ത യോട്ട് നിര്മ്മാതാക്കളായ ‘സണ്റീഫ് യോട്സിന്റെ’ ഏറ്റവും പുതിയ ‘സണ്റീഫ് അല്ട്ടിമ 88’ വിഭാഗത്തില്പ്പെട്ട ആഡംബര യോട്ട് ഓര്ഡര് ചെയ്തു. യുഎഇയിലെ റാസല്ഖൈമയിലുള്ള സണ്റീഫിന്റെ അത്യാധുനിക ഷിപ്പ് യാര്ഡിലാണ് യോട്ടിന്റെ നിര്മ്മാണം പുരോഗമിക്കുന്നത്.
കുടുംബത്തോടൊപ്പവും അതിഥികള്ക്കൊപ്പവും കടലില് സമയം ചെലവഴിക്കാന് ഏറെ ഇഷ്ടപ്പെടുന്ന മെസ്സി, തന്റെ ‘എംഐഎം ഓഷ്യന്’ യോട്ട് ശേഖരത്തിലേക്കാണ് പുത്തന് ആഡംബര യോട്ട് കൂടി ഉള്പ്പെടുത്തുന്നത്. സ്പെയിനിലെ ബാലിയാറിക് ദ്വീപുകള് കേന്ദ്രീകരിച്ചായിരിക്കും ഈ യോട്ട് പ്രവര്ത്തിക്കുകയെന്ന് പോളിഷ് യോട്ട് നിര്മ്മാണ കമ്പനിയായ സണ്റീഫ് അറിയിച്ചു.
നാല് അതിഥി മുറികളും ഫുള്-ബീം മാസ്റ്റര് സ്യൂട്ടും ഉള്ക്കൊള്ളുന്നതാണ് ഈ ആഡംബര യോട്ട്. സമുദ്രത്തോട് ചേര്ന്ന് നീന്താനും ജലകായിക വിനോദങ്ങളില് ഏര്പ്പെടാനും വിശ്രമിക്കാനും പ്രത്യേകമായി ‘ഓഷ്യന് ലോഞ്ച്’ ഇതില് സജ്ജീകരിച്ചിട്ടുണ്ട്. 1000 ഹോഴ്സ്പവര് വീതമുള്ള ഇരട്ട എന്ജിനുകളാണ് യോട്ടിന് കരുത്ത് പകരുന്നത്.