സൗദി യാത്ര പ്രതിസന്ധിയില്: ഇന്ത്യയില് നിന്നുള്ള വിമാന സര്വീസുകള് കൂട്ടത്തോടെ റദ്ദാക്കി

മുംബൈ: വ്യക്തി ജീവിതത്തില് നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നുപറഞ്ഞ് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനായ യുസ്വേന്ദ്ര ചഹല്. മദ്യപാന ആസക്തി, വിവാഹമോചനം, പൊതുജനമധ്യത്തിലെ വിമര്ശനങ്ങള് തുടങ്ങി വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയതാണ് താരം വെളിപ്പെടുത്തിയത്. മുന് ഇന്ത്യന് താരം ആകാശ് ചോപ്രയുമായുള്ള പോഡ്കാസ്റ്റിലാണ് 36-കാരനായ ചഹല് തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞത്.
വിവാഹ മോചനത്തിനു ശേഷം മദ്യപാനം എല്ലാ അതിരുകളും ലംഘിച്ചതോടെയാണ് അത് അവസാനിപ്പിക്കാന് തീരുമാനിച്ചതെന്ന് ചഹല് വ്യക്തമാക്കി. 26 ദിവസം ഒരു പുനരധിവാസ കേന്ദ്രത്തില് (റിഹാബ് സെന്റര്) താമസിച്ച് ചികിത്സ തേടി. 2011-ല് ഐപിഎല് കളിച്ചു തുടങ്ങിയ കാലത്ത് പാര്ട്ടികളിലൂടെയാണ് മദ്യപാനം ആരംഭിച്ചത്. എന്നാല് വിവാഹമോചനത്തിനു ശേഷം മാനസികാവസ്ഥ മോശമാവുകയും മദ്യപാനം അമിതമാവുകയും ചെയ്തു. ഈ കാലയളവില് ഉത്കണ്ഠയും പാനിക് അറ്റാക്കുകളും നേരിടേണ്ടി വന്നു. പാനിക് അറ്റാക്ക് വരുമ്പോള് ഹൃദയമിടിപ്പ് കൂടുകയും, മുഖം ചുരുങ്ങി ചുണ്ടുകള് ഒരു വശത്തേക്ക് വലിഞ്ഞ് സംസാരിക്കാന് പോലും സാധിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. ക്രിക്കറ്റ് കരിയര് നശിക്കുമെന്ന് ഭയന്നാണ് മദ്യപാനം പൂര്ണമായി ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
188 ഐപിഎല് മത്സരങ്ങളില് നിന്നായി 233 വിക്കറ്റുകള് വീഴ്ത്തിയിട്ടുണ്ട് ചഹല്. ഐപിഎല് വിക്കറ്റ് വേട്ടക്കാരില് ഒന്നാമതാണെങ്കിലും, 72 ഏകദിനങ്ങളും 80 ട്വന്റി20 മത്സരങ്ങളും കളിച്ച ചഹലിന് ഇതുവരെ ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാന് അവസരം ലഭിച്ചിട്ടില്ല.