വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റുകള് വിറ്റ് പണം തട്ടി: ദുബൈയില് ക്ലിനിക്ക് ജീവനക്കാരിക്ക് തടവും നാടുകടത്തലും

ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗ് ടീം സണ്റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറും തമ്മിലുള്ള വിവാഹം നവംബര് 11 ന് ഗ്രീസില് നടക്കും. കാവ്യ മാരനും അനിരുദ്ധും വിവാഹ വാര്ത്തകള് സ്ഥിരീകരിച്ചിട്ടില്ല. എന്നാല് കാവ്യയുടെ പിതാവ് കലാനിധി മാരന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെയും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെയും വിവാഹം ക്ഷണിച്ചു.
കലാനിധി മാരന് എത്തി വിവാഹം ക്ഷണിച്ചുവെന്ന് ദൃശ്യങ്ങള് പങ്കുവച്ചുകൊണ്ട് തെലങ്കാന സിഎം ഓഫീസ് അറിയിച്ചു. ”സണ് ഗ്രൂപ്പ് ചെയര്മാന് കലാനിധി മാരനും അദ്ദേഹത്തിന്റെ ഭാര്യ കാവേരി മാരനും മകളുടെ വിവാഹം ക്ഷണിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രിയുടെ ജൂബിലി ഹില്സിലെ വീട്ടിലെത്തി. ചെന്നൈയില് നവംബര് 21നാണ് വിവാഹ സല്ക്കാരം.” തെലങ്കാന സിഎംഒ എക്സ് പ്ലാറ്റ്ഫോമില് കുറിച്ചു.
വിവാഹ ആഘോഷങ്ങള്ക്കു ശേഷം നവംബര് 21ന് ചെന്നൈയില് ബന്ധുക്കള്ക്കും സുഹൃത്തുക്കള്ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ് വേദിയായി തീരുമാനിച്ചിരിക്കുന്നത്. 34 വയസ്സുകാരിയായ കാവ്യ, സണ്റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സണ് ടിവി നെറ്റ്വര്ക്കിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്. രാജ്യത്തെ മുന്നിര സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ്.