യുദ്ധ വെല്ലുവിളികള്‍ക്കിടയില്‍ ഇറാന് ജനത നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ദുബൈ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകള്‍ ലൈസന്‍സുള്ള റിക്രൂട്ട്മെന്റ് ഓഫീസുകള്‍ മാത്രം ഉപയോഗിക്കണമെന്ന് മാനവവിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. ലൈസന്‍സില്ലാത്ത വ്യക്തികളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ തൊഴിലാളികളെ നിയമിക്കുന്നത് നിയമപരമായ സംരക്ഷണം നഷ്ടപ്പെടുന്നതിനും സാമ്പത്തിക, സുരക്ഷാ, ആരോഗ്യപരമായ അപകടങ്ങള്‍ക്കും ഇടയാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലൈസന്‍സുള്ള ഓഫീസുകള്‍ ഔദ്യോഗികമായി നിശ്ചയിച്ച നിരക്കുകള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. പരിശീലനം ലഭിച്ച, യോഗ്യതയുള്ള തൊഴിലാളികളെ നല്‍കണം, നിയമപ്രകാരം രണ്ട് വര്‍ഷത്തെ ഗ്യാരണ്ടി നല്‍കണം, നിശ്ചിത സാഹചര്യങ്ങളില്‍ റിക്രൂട്ട്മെന്റ് ചെലവിന്റെ മുഴുവന്‍ ഭാഗമോ ഭാഗികമായോ തിരിച്ചുപിടിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ട്.
പരമ്പരാഗത റിക്രൂട്ട്മെന്റ് പാക്കേജില്‍ തൊഴിലാളി തൊഴിലുടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തെ കരാറില്‍ വീട്ടില്‍ താമസിക്കും.
ആദ്യ ആറ് മാസത്തിനിടെ ചില സാഹചര്യങ്ങളില്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയെ മാറ്റി നല്‍കാനോ റിക്രൂട്ട്മെന്റ് ചെലവ് തിരികെ ലഭിക്കാനോ ആവശ്യപ്പെടാം. ന്യായമായ കാരണമില്ലാതെ തൊഴിലാളി കരാര്‍ അവസാനിപ്പിച്ചാല്‍, അംഗീകരിക്കാവുന്ന കാരണമില്ലാതെ ജോലി ഉപേക്ഷിച്ചാല്‍, ആരോഗ്യപരമായി ജോലിക്ക് അയോഗ്യനാണെന്ന് കണ്ടെത്തിയാല്‍, കരാറില്‍ പറഞ്ഞ ജോലികള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ആവശ്യപ്പെടാം. താല്‍ക്കാലിക പാക്കേജില്‍ പരിശീലനം നേടിയ തൊഴിലാളിയെ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാം. തൊഴിലാളി രണ്ട് വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കും. ഫ്ലെക്സിബിള്‍ പാക്കേജില്‍ തൊഴിലാളികളെ മണിക്കൂര്‍, ദിവസം, ആഴ്ച അല്ലെങ്കില്‍ മാസം അടിസ്ഥാനത്തില്‍ നിയമിക്കാം. ഇതില്‍ പരിശീലനം നേടിയ തൊഴിലാളി, പരിധിയില്ലാത്ത റീപ്ലേസ്മെന്റ്, പരമാവധി 24 മണിക്കൂറിനുള്ളില്‍ തൊഴിലാളിയെ ലഭ്യമാക്കല്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. അതേസമയം തൊഴിലുടമകള്‍ ശമ്പളം സമയത്ത് നല്‍കുക, Wage Protection System വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വഴി പേയ്മെന്റ് നടത്തുക, അനുയോജ്യമായ താമസവും ആരോഗ്യപരിചരണവും നല്‍കുക, അവധിയും മറ്റ് തൊഴില്‍ അവകാശങ്ങളും ഉറപ്പാക്കുക തുടങ്ങിയ നിയമപരമായ ഉത്തരവാദിത്തങ്ങളും പാലിക്കണം. യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കുമ്പോള്‍ ലൈസന്‍സുള്ള റിക്രൂട്ട്മെന്റ് ഓഫീസുകള്‍ മാത്രം ഉപയോഗിക്കുന്നത് തൊഴിലുടമയുടെ നിയമപരവും സാമ്പത്തികവുമായ സംരക്ഷണത്തിന് നിര്‍ണായകമാണ് എന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.