യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ദുബൈ: യുഎഇയില്‍ അടുത്ത ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. അല്‍ ഐനില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറിയിരുന്നു. തിങ്കളാഴ്ച കിഴക്കന്‍ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മേഘങ്ങള്‍ രൂപപ്പെടാനും ചിലയിടങ്ങളില്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സമാനമായ കാലാവസ്ഥ തുടരും. വ്യാഴാഴ്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കന്‍ മേഖലകളില്‍ വീണ്ടും മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. കാറ്റ് ചില സമയങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ശക്തമാകും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്നും എന്‍സിഎം അറിയിച്ചു.



