യുഎഇ ഇന്‍ഷുറന്‍സ് മേഖലയുടെ ആസ്തി 164.9 ബില്യണ്‍ ദിര്‍ഹമായി; 6.1% വളര്‍ച്ച

ദുബൈ: സിനിമാതാരങ്ങളെയും പ്രമുഖരെയും അണിനിരത്തി സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പതിവ് രീതികള്‍ക്ക് പകരം സാധാരണക്കാരായ തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് പ്രവാസി സംരംഭകന്റെ വേറിട്ട മാതൃക. ദുബൈ കേന്ദ്രമായുള്ള ബ്രോണറ്റ് ഗ്രൂപ്പിന്റെ ഫൗണ്ടര്‍ കെ.പി. സഹീറിന്റെ നേതൃത്വത്തിലുള്ള ‘സോഡിയ ഫര്‍ണിച്ചറിന്റെ’ അഞ്ച് പുതിയ ഷോറൂമുകള്‍ ഒരേദിവസം അഞ്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ദിനേശന്, ഉള്ളിയേരിയില്‍ ഉണ്ണികൃഷ്ണന്, കണ്ണൂരില്‍ ശരത്, ഒളവണ്ണയില്‍ ഉണ്ണികൃഷ്ണന്, മുക്കത്ത് സുനീഷ് എന്നീ ഓട്ടോ ഡ്രൈവര്‍മാരാണ് ഷോറൂമുകള്‍ നാടിന് സമര്‍പ്പിച്ചത്. തെരുവില്‍ വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാരാണ് സമൂഹത്തിലെ യഥാര്‍ത്ഥ സെലിബ്രേറ്റുകള്‍ എന്ന കാഴ്ചപ്പാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കെ.പി. സഹീര്‍ ബ്രോണന്റ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 3,000 കുടുംബങ്ങള്‍ക്ക് 1,000 രൂപ വിലമതിക്കുന്ന ഓണക്കിറ്റുകളും സോഡിയ വിതരണം ചെയ്തു. ചടങ്ങുകളില്‍ ബ്രോണറ്റ് ഗ്രൂപ്പ് ചെയര്മാന് കെ.പി ഹാരിസ്, മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ നസീര്‍, ഡയറക്ടര്‍മാരായ അബ്ദുല്‍ വാഫി, ജാസിം അദിനാന്, ഫിറോസ് ലാല്‍, ബാസില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1935-ല്‍ കല്ലായില്‍ തുടങ്ങിയ ഒരു പാരമ്പര്യത്തില്‍ നിന്നാണ് സോഡിയ പിറവിയെടുക്കുന്നത്. ഇടനിലക്കാരില്ലാതെ ഫാക്ടറിയില്‍ നിന്ന് നേരിട്ട് കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകളും ഡെക്കോര്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നു.
ഗ്രാന്‍ഡ് ഓപ്പണിംഗിന്റെ ഭാഗമായി അഞ്ച് ആക്ടിവ സ്കൂട്ടറുകള്, 50 ബെഡ്റൂം സെറ്റുകള്‍, 500 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്ന മെഗാ ലക്കി കോണ്ടെസ്റ്റും ഒരുക്കിയിട്ടുണ്ട്. ദുബൈ കേന്ദ്രമായി വിവിധ രാജ്യങ്ങളില്‍ ബിസിനസ് ശൃംഖലയുള്ള ഗ്രൂപ്പാണ് ബ്രോണന്റ്. പ്രീമിയര്‍ ഫര്‍ണിച്ചറുകളുടെ ശ്രദ്ധേയ ബ്രാന്‍ഡായ സ്റ്റോറീസ് ഈ ഗ്രൂപ്പിന് കീഴിലുള്ളതാണ്.