യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി ദുബൈ-അല്‍ ഐന്‍ റോഡിലെ അല്‍ ഹയര്‍ പ്രദേശത്തിന് സമീപം ശക്തമായ മഴ അനുഭവപ്പെട്ടു. ശക്തമായ മഴയില്‍ റോഡുകളില്‍ വെള്ളം ഒഴുകുകയും ദൃശ്യപരത കുറയുകയും ചെയ്തതോടെ വാഹനങ്ങള്‍ വളരെ ജാഗ്രതയോടെയാണ് സഞ്ചരിച്ചത്. ആലിപ്പഴം വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് ഇന്ന് രാത്രി 9 മണി വരെ പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഇടിമേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ്, പൊടിയും മണലും ഉയര്‍ത്തി ദൃശ്യപരത കുറയ്ക്കാനും സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്യാവശ്യമല്ലെങ്കില്‍ യാത്ര ഒഴിവാക്കാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദൃശ്യപരത കുറഞ്ഞാല്‍ Lowbeam headlight ഉപയോഗാന് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച അബുദാബിയിലും പരിസര പ്രദേശങ്ങളും ശക്തമായ ഇടിമിന്നലും മഴയുമുണ്ടായി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, അനുബന്ധ ബീച്ചുകള്‍ എന്നിവ താല്‍ക്കാലികമായി അടയ്ക്കുകയും പിന്നീട് കാലാവസ്ഥ മാറിയപ്പോള്‍ തുറക്കുകയും ചെയ്തു.