യുവതിയെ പീഡിപ്പിച്ചശേഷം യുഎഇയിലേക്ക് രക്ഷപ്പെട്ടു; മലയാളിയെ നാടുകടത്തലിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

അബുദാബി: വെള്ളിയാഴ്ച വൈകുന്നേരം അബുദാബിയില്‍ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു. സാധാരണ വേനല്‍ക്കാലത്തെ ചൂടിനിടയില്‍ അപ്രതീക്ഷിതമായെത്തിയ മഴ നഗരത്തില്‍ ശ്രദ്ധേയമായ കാലാവസ്ഥാ മാറ്റമാണ് സൃഷ്ടിച്ചത്. അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി എല്ലാ പാര്‍ക്കുകളും വിനോദകേന്ദ്രങ്ങളും അനുബന്ധ ബീച്ചുകളും താല്‍ക്കാലികമായി അടച്ചു. കൂടാതെ, കാലാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ വിവിധ പരിപാടികള്‍ നിര്‍ത്തിവെച്ചതായും അറിയിച്ചു. ഇന്നും നാളെയും പാര്‍ക്കുകളും ബീച്ചുകളും പ്രവര്‍ത്തിക്കില്ല. മഴയും ശക്തമായ കാറ്റും കാരണം അബുദാബി പൊലീസ് ചില റോഡുകളില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചു. സൈ്വഹാന്‍-നഹല്, അല്കസ്ന-റീമ, ഉമ്മുല്‍ ഔഷ്-അല്റസീന്, അല്‍ഫയ-അല്‍ഖാതിം തുടങ്ങിയ റോഡുകളിലാണ് വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയത്. അബുദാബിക്ക് പുറമെ അല്‍ ഐന്‍ ഉള്‍പ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. ചിലയിടങ്ങളില്‍ നേരിയ മഴയും മറ്റിടങ്ങളില്‍ ശക്തമായ മഴയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ കാലാവസ്ഥാ കേന്ദ്രം കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ക്യൂമുലസ് മേഘങ്ങള്‍ രൂപപ്പെടാനും ഉച്ചയ്ക്കുശേഷം മഴ ലഭിക്കാനും സാധ്യത പ്രവചിച്ചിരുന്നു.